ADVERTISEMENT

ധാക്ക∙ ലോകകപ്പിനുള്ള ബംഗ്ലദേശ് ടീമിനെ വെറ്ററൻ പേസർ മഷ്റഫെ മുർത്താസ നയിക്കും. ഷാക്കിബ് അൽ ഹസനാണ് വൈസ് ക്യാപ്റ്റൻ. ഇതുവരെ ഒരു രാജ്യാന്തര ഏകദിനം പോലും കളിച്ചിട്ടില്ലാത്ത അബു ജായേദിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് ജായേദിനു ടീമിൽ ഇടം നേടിക്കൊടുത്തത്. കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിനുശേഷം ടീമിൽ ഇടം ലഭിക്കാതെ പോയ മൊസാദെഖ് ഹൊസൈനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജൂൺ രണ്ടിന് കെന്നിങ്ടൻ ഓവലിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ബംഗ്ലദേശിന്റെ ആദ്യ മൽസരം. ഇതിനു മുന്നോടിയായി ഇന്ത്യയ്ക്കും പാക്കിസ്ഥാനുമെതിരെ പരിശീലന മൽസരങ്ങളും കളിക്കും.

ടീം: മഷ്റഫെ മുർത്താസ (ക്യാപ്റ്റൻ), തമിം ഇഖ്ബാൽ, ലിറ്റൻ ദാസ്, സൗമ്യ സർക്കാർ, മുഷ്ഫിഖുർ റഹിം, മഹ്മദുല്ല റിയാദ്, ഷാക്കിബ് അൽ ഹസൻ, മുഹമ്മദ് മിഥുൻ, സബിർ റഹ്മാൻ, മൊസാദെഖ് ഹൊസൈൻ, മുഹമ്മദ് സെയ്ഫുദ്ദീൻ, മെഹ്ദി ഹസ്സൻ, റൂബെൽ ഹൊസൈൻ, മുസ്തഫിസുർ റഹ്മാൻ, അബു ജായേദ്. 

English Summary: Bangladesh announce 15-man squad for 2019 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com