ADVERTISEMENT

ലണ്ടൻ∙ പാക്കിസ്ഥാനെതിരായ ട്വന്റി20യിൽ ഇംഗ്ലണ്ടിന് 7 വിക്കറ്റ് ജയം. സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റിന് 173; ഇംഗ്ലണ്ട് 19.2 ഓവറിൽ 3 വിക്കറ്റിന് 175. ക്യാപ്റ്റൻ ഓയിൻ മോർഗൻ (29 പന്തിൽ 57 നോട്ടൗട്ട്), ഓപ്പണർ ജോ വിൻസ് (26 പന്തിൽ 36), ജോ റൂട്ട് (42 പന്തിൽ 47) എന്നിവർ ഇംഗ്ലണ്ടിനായി തിളങ്ങി. 4 ഓവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഇമാദ് വസീം മാത്രമാണ് ഇംഗ്ലണ്ടിനു ഭീഷണി ഉയർത്തിയത്.

ബാബർ അസം (42 പന്തിൽ 65), ഹാരിസ് സുഹൈൽ (36 പന്തിൽ 50) എന്നിവരാണു പാക്കിസ്ഥാന്റെ പ്രധാന സ്കോറർമാർ. അരങ്ങേറ്റ ട്വന്റി20യിൽ ജോഫ്ര ആർച്ചർ ഇംഗ്ലണ്ടിനായി 2 വിക്കറ്റെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com