ADVERTISEMENT

ചെന്നൈ∙ അന്തരീക്ഷ ഈർപ്പം 70%. താപനില 39 ഡിഗ്രി സെൽഷ്യസ്. രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തിൽ താപനില 27 ഡിഗ്രിയായി കുറയും. ഈ കാലാവസ്ഥയിൽ ചെന്നൈയിൽ നടക്കുന്ന  മുംബൈയ്ക്കെതിരായ ഐപിഎൽ മൽസരത്തിൽ ടോസ് നേടിയ എം.എസ്. ധോണിയെ നിങ്ങൾ എങ്ങിനെ സഹായിക്കും? ചോദ്യം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നടത്തുന്ന അംപയർമാരുടെ പരീക്ഷയില്ല. മദ്രാസ് ഐഐടി മെറ്റീരിയൽ ആൻഡ് എനർജി ബാലൻസ് പരീക്ഷയിലെ ആദ്യത്തെ ചോദ്യമാണിത്. സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ച ചോദ്യം എന്തായാലും ലൈക്കിലും ഷെയറിലും എ പ്ലസ് നേടിക്കഴിഞ്ഞു.

ചോദ്യത്തിന്റെ പൂർണ രൂപം ഇങ്ങനെയായിരുന്നു. രാത്രി പകൽ മൽസരങ്ങളുടെ ഫല നിർണയത്തിൽ മഞ്ഞു  പ്രധാന  പങ്കു വഹിക്കാറുണ്ട്. ഔട്ട്ഫീൽഡിലെ മഞ്ഞിന്റെ സാന്നിധ്യം  ഫീൽഡിങ് ടീമിനു പ്രതികൂലമായാണു സാധാരണ  പരിഗണിക്കുന്നത്.ചെപ്പോക്ക് സ്റ്റേഡിയത്തിൽ മേയ് ഏഴിനാണു മുംബൈ- ചെന്നൈ മൽസരം. ഈർപം 70%, താപനില 39%. രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തിൽ താപനില 27 ഡിഗ്രി വരെയായി കുറയും. ടോസ് നേടിയതു ധോണി. നിങ്ങൾ ആദ്യ ബാറ്റ് ചെയ്യാനാണോ  ബോൾ ചെയ്യാനാണോ അദ്ദേഹത്തെ ഉപദേശിക്കുക?. എന്തു കൊണ്ട്?

സൈക്കോ മെട്രിക് ചാർട്, മഞ്ഞിന്റെ അളവുമായി ബന്ധപ്പെട്ട കണക്കുകൂട്ടൽ എന്നിവയെക്കുറിച്ചുള്ള വിദ്യാർഥികളുടെ ധാരണ അളയ്ക്കുന്നതിനാണു ചോദ്യം ഉൾപ്പെടുത്തിയതെന്നു ചോദ്യ പേപ്പർ തയ്യാറാക്കിയ വിഘ്നേഷ് മുത്തുവിജയൻ പറഞ്ഞു. ചുറ്റുപാടുകളിൽ പരിചയമുള്ള വസ്തുക്കളുമായി ബന്ധപ്പെടുത്തി ചോദ്യം തയ്യാറാക്കാൻ എന്റെ അധ്യാപകരാണു മാതൃക.താൻ വലിയ ക്രിക്കറ്റ് ആരാധകനാണെന്നും അതു കൊണ്ടാണു ഐപിഎല്ലുമായി ബന്ധപ്പെടുത്തി  ചോദ്യം ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ ട്വീറ്റ് ചെയ്തതോടെ ചോദ്യം സൂപ്പർ ഹിറ്റായി. 

English Summary: An IIT-M professor asked his students what Chennai Super Kings skipper MS Dhoni should do after winning the toss against Mumbai Indians.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com