sections
MORE

കണ്ണടച്ചു തുറക്കും മുൻപേ കളി തീർന്നു; ഒരു ടീം 4 റൺസിന് ഓൾഔട്ട് !

ollaut
SHARE

മലപ്പുറം ∙ ഞൊടിയിടയിൽ കളി കഴിഞ്ഞു! പെരിന്തൽമണ്ണയി‍ൽ നടന്ന വനിതാ അണ്ടർ 19 ഉത്തരമേഖലാ ക്രിക്കറ്റ് ചാംപ്യൻഷിപ്. വയനാടും കാസർകോടും തമ്മിൽ 30 ഓവർ മത്സരം. ആദ്യം ബാറ്റ് ചെയ്ത കാസർകോട് 35 പന്തിൽ ഓൾഔട്ട്. ടീമിലെ 10 പേരും പൂജ്യത്തിനു പുറത്തായി. എല്ലാവരും ക്ലീൻ ബോൾഡ്.

പുറത്താകാതെ നിന്ന പതിനൊന്നാമന്റെ പേരിലും റണ്ണൊന്നുമുണ്ടായിരുന്നില്ല. 35 പന്തുകൾ എറിഞ്ഞതിൽ ബാറ്റും ബോളും തമ്മിൽ കൂട്ടിമുട്ടിയ സന്ദർഭമുണ്ടായത് 10 തവണ മാത്രവും. ഇതിനിടയിൽ വയനാട് ടീം വൈഡുകളെറിഞ്ഞു സമ്മാനിച്ച നാലു റൺസായിരുന്നു ടീം സ്കോർ.

മറുപടി ബാറ്റിങ്ങിൽ, 5 റൺസ് എന്ന വിജയലക്ഷ്യം വയനാട് ആദ്യഓവറിൽ തന്നെ അടിച്ചെടുത്തു. അണ്ടർ 19 പെൺകുട്ടികളിൽ നിലവിലെ ഉത്തരമേഖലാ ചാംപ്യൻമാരായ വയനാടിനെതിരെ തട്ടിക്കൂട്ട് ടീമിനെ ഇറക്കിയതാണ് കാസർകോടിന് വിനയായത്. ആകെ അഞ്ചു ബോളുകൾ മാത്രമെറിഞ്ഞ വയനാടിന്റെ വി.ജെ.ജോഷിതയാണു കാസർകോടിന്റെ അവസാന 4 വിക്കറ്റുകൾ പിഴുതത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA