ADVERTISEMENT

ന്യൂഡൽഹി∙ മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിക്കെതിരെ താൻ പറഞ്ഞെന്ന മട്ടിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന വിശദീകരണവുമായി കുൽദീപ് യാദവ്.‘ മാധ്യമങ്ങൾ കെട്ടിച്ചമയ്ക്കുന്ന വാർത്തകൾക്ക് ഇതാ മറ്റൊരു ഉദാഹരണംകൂടി. സംഭവത്തിന്റെ സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം. മഹി ഭായി (ധോണി) യോടു തികഞ്ഞ ബഹുമാനം മാത്രം.’ സമൂഹ മാധ്യമത്തിൽ കുൽദീപ് ഇങ്ങനെ കുറിച്ചു.

ധോണിക്കു പലപ്പോഴും തെറ്റുകൾ സംഭവിക്കാറുണ്ടെന്നും എന്നാൽ ഇക്കാര്യം ധോണിയോടു പറയാനാകില്ലെന്നും കുൽദീപ് പറഞ്ഞിരുന്നതായി വന്ന വാർത്ത ചർച്ചകൾക്കു തുടക്കമിട്ട പശ്ചാത്തലത്തിലാണു വിശദീകരണവുമായി കുൽദീപ് രംഗത്തെത്തിയത്. 2018 ഏഷ്യാ കപ്പിലെ ഇന്ത്യ –അഫ്ഗാനിസ്ഥാൻ മത്സരത്തിനിടെ ഫീൽഡിങ് പൊസിഷനിൽ മാറ്റം വരുത്തണമെന്ന കുൽദീപ് യാദവിന്റെ ആവശ്യത്തോടു ‘പന്തെറിയുന്നോ അതോ ബോളറെ മാറ്റണോ’ എന്നുള്ള ധോണിയുടെ മറുപടി സ്റ്റംപിലെ മൈക്രോഫോണിൽ പതിഞ്ഞിരുന്നു. 2017ലെ ഇന്ത്യ– ശ്രീലങ്ക ട്വന്റി20 മത്സരത്തിനിടെയും ധോണി  ക്ഷോഭിച്ചതായി കുൽദീപ് പിന്നീടു വെളിപ്പെടുത്തിയിരുന്നു.

English Summary: Kuldeep Yadav Clarifies Statement On MS Dhoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com