ADVERTISEMENT

ശ്രീലങ്കൻ ക്രിക്കറ്റ് പര്യടനത്തിനുള്ള ‘ഇന്ത്യ എ’ ടീമിൽ ഇടം ലഭിച്ച മലയാളി പേസർ സന്ദീപ് വാരിയർ മനോരമയോട്:

∙ കാത്തിരിപ്പ് ഒരുപാടു നീണ്ടുപോയോ?

രഞ്ജി ടീമിൽ കളിക്കാൻ തുടങ്ങിയിട്ട് എട്ടു കൊല്ലമായി. ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത് അഞ്ചുവർഷം മുൻപും. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലും കളിച്ചു. പക്ഷേ, ദേശീയ എ ടീമിലേക്കു പ്രവേശനം ലഭിക്കാൻ നന്നായി കാത്തിരിക്കേണ്ടി വന്നു. ദൈവത്തിനു നന്ദി. 

∙ ഐപിഎൽ സീസൺ വഴിത്തിരിവായോ?

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ഈ സീസണിൽ മൂന്നു കളികളിൽ മാത്രമേ അവസരം ലഭിച്ചുള്ളൂവെങ്കിലും മാന്യമായ പ്രകടനം നടത്തിയതു ഗുണമായി. കൊൽക്കത്ത ഏഴ‍ുവിക്കറ്റിനു ജയിച്ച കളിയിൽ ക്രിസ് ഗെയിലിന്റെയും കെ.എൽ. രാഹുലിന്റെയും നിർണായക വിക്കറ്റുകൾ നേടാൻ കഴിഞ്ഞു. 

∙ ദേശീയ സീനിയർ ടീം പ്രവേശന പ്രതീക്ഷ?

എളുപ്പമല്ലെന്നറിയാം. ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും ലോകത്തെ ഏറ്റവും മികച്ച ടീം എന്നു പേരെടുത്ത സംഘത്തിൽ അംഗത്വം നേടുകയെന്നത് ശ്രമകരമായ ദൗത്യമാണെന്നു മനസ്സിലാക്കുന്നു. പക്ഷേ, എല്ലാ കളിക്കാരെയും പോലെ സീനിയർ ടീമിൽ ഇടമെന്ന സ്വപ്നത്തിനു വേണ്ടി അധ്വാനം തുടരുകയാണ്. 

English Summary: Sandeep Warrier Opens Up After India A Team Inclusion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com