ADVERTISEMENT

ന്യൂഡൽഹി ∙ ക്രിക്കറ്റിൽനിന്നു വിരമിച്ചു കഴിഞ്ഞാൽ എന്തു ചെയണം എന്നതിനുള്ള പ്ലാൻ എം.എസ്. ധോണി ഇപ്പോൾത്തന്നെ തയ്യാറാക്കിയിട്ടുണ്ട്. ചിത്രരചനയ്ക്കായി സമയം കണ്ടെത്താനാണു തീരുമാനം. കുട്ടിക്കാലം മുതൽ മനസ്സിലുള്ള ആഗ്രഹം സമൂഹ മാധ്യമത്തിലെ വിഡിയോയിലൂടെയാണു ആരാധകർക്കുമുന്നിൽ ധോണി പങ്കുവച്ചത്.

‘നിങ്ങളോട് ഒരു രഹസ്യം പറയാം, കുട്ടിക്കാലം മുതലുള്ള എന്റെ ആഗ്രഹമാണ് ഒരു കലാകാരനാകുക എന്നത്. ക്രിക്കറ്റ് കളി മതിയാക്കിയാൽ ചിത്രരചനയിലും ഒരു കൈ നോക്കും’– ധോണിയുടെ വാക്കുകൾ. ധോണി വരച്ച മൂന്നു ചിത്രങ്ങളും വിഡിയോയിലുണ്ട്. സ്വന്തം ചിത്രങ്ങളുടെ പ്രദർശനം നടത്താനും ധോണിക്കു പ്ലാനുണ്ട്. 

Englsh Summary: MS Dhoni wants to fulfill dream of becoming painter post retirement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com