ADVERTISEMENT

ലണ്ടൻ ∙ ടെസ്റ്റ് ക്രിക്കറ്റിന്റെ 142 വർഷത്തെ ചരിത്രത്തിലാദ്യമായി ജഴ്സി നമ്പർ പതിപ്പിച്ച കുപ്പായത്തിൽ കളിക്കാനിറങ്ങി താരങ്ങൾ. ഇന്നലെ തുടങ്ങിയ ഇംഗ്ലണ്ട് – ഓസ്ട്രേലിയ ആഷസിലാണു പുതിയ പരീക്ഷണം കളത്തിലിറങ്ങിയത്. 2 വർഷങ്ങളിലായി നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായിട്ടാണു താരങ്ങളുടെ ജഴ്സിയിൽ ഓരോരുത്തരുടെയും പേരിനൊപ്പം നമ്പറും നൽകാൻ തീരുമാനമായത്.

ക്രിക്കറ്റ് ചരിത്രത്തിലെ 2352–ാം ടെസ്റ്റിലാണു ജഴ്സി നമ്പർ പരീക്ഷണം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ആദ്യ മത്സരമാണ് ഇന്നലെ തുടങ്ങിയ ഒന്നാം ആഷസ് ടെസ്റ്റ്. അതിനിടെ, ടെസ്റ്റിലും ജഴ്‌സിയിൽ നമ്പറും പേരും നൽകാനുള്ള തീരുമാനത്തെ മുൻ ഓസീസ് താരം ആദം ഗിൽക്രിസ്റ്റ് ഉൾപ്പെടെയുള്ളവർ വിമർശിച്ചു.

ചില ഇംഗ്ലണ്ട് താരങ്ങളും ആഷസിലെ ജഴ്സി നമ്പറും: ക്യാപ്റ്റൻ ജോ റൂട്ട് – 66, ജയിംസ് ആൻഡേഴ്സൻ – 9, സ്റ്റുവർട്ട് ബ്രോഡ് – 8, ജയ്സൻ റോയ് – 20, ബെൻ സ്റ്റോക്സ് – 55.

ചില ഓസീസ് താരങ്ങളുടെ ആഷസ് ജഴ്സി നമ്പർ: ക്യാപ്റ്റൻ ടിം പെയ്ൻ – 7, മിച്ചൽ സ്റ്റാർക് – 56, നേഥൻ ലയൺ – 67.

1992ലെ ഏകദിന ലോകകപ്പ് മുതൽ ക്രിക്കറ്റ് താരങ്ങളുടെ പേരുകൾ കുപ്പായത്തിലുണ്ടെങ്കിലും 1999 മുതലാണു പേരുകൾക്കൊപ്പം ജഴ്സി നമ്പറുകളും പരീക്ഷിച്ചു തുടങ്ങിയത്. ആദ്യം 99ൽ  തുടങ്ങിയ സച്ചിൻ തെൻഡുൽക്കർ പിന്നീട് 10–ാം നമ്പർ ജഴ്സിയുമണിഞ്ഞിട്ടുണ്ട്. എം.എസ്.ധോണിയുടെ ജഴ്സി നമ്പർ 7 ആണ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടേത് 18.

English Summary: In a 1st in Test cricket, Ashes jerseys having players' names and numbers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com