ADVERTISEMENT

സച്ചിൻ തെൻഡുൽക്കറുടെ ഏകദിന റെക്കോർഡുകൾ മറികടക്കാനുള്ള കുതിപ്പിലാണ് ഇന്ത്യൻ നായകൻ വിരാട് കോലി. സച്ചിനെ മറികടന്ന്, ഏകദിനത്തിലെ ഏറ്റവും അധികം സെഞ്ചുറികൾ നേടിയ താരമാകാൻ കോലി ഇനി വേണ്ടത് 8 സെഞ്ചുറികൾ കൂടി മാത്രം! ഓരോ 5.6 മത്സരങ്ങൾക്കിടെയും (ശരാശരി കണക്ക്) കോലി ഒരു സെഞ്ചുറി നേടുമെന്നാണു കണക്ക്. അങ്ങനെയെങ്കിൽ, 8 സെഞ്ചുറി കൂടി നേടി സച്ചിന്റെ സെഞ്ചുറി റെക്കോർഡ് (49) മറികടക്കാൻ കോലിക്ക് ഇനി 45 ഏകദിനങ്ങൾ മതിയാകും. കരിയറിലെ ആദ്യ 238 മത്സരങ്ങളിലെ പ്രകടനം എടുത്തുനോക്കിയാൽ സച്ചിനു ബഹുദൂരം മുന്നിലാണു കോലി.

ഏകദിനക്രിക്കറ്റിൽ 463 മൽസരങ്ങളിൽ സച്ചിൻ നേടിയത് 18426 റൺസാണ്. 238 മത്സരങ്ങളിൽ 11,406 റൺസ് പേരിലാക്കിയ കോലിക്ക് ഇനി 7,020 റൺസ് കൂടി നേടിയാൽ സച്ചിനെ മറികടക്കാം. ഇതേ റൺനിരക്കിൽ സ്കോർ ചെയ്താൽ ഇനി ഏകദേശം 146 മത്സരങ്ങൾ കൊണ്ടു കോലി ഈ നേട്ടത്തിലെത്തും.

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ വിരാട് കോലി മറികടന്ന റെക്കോർഡുകൾ-

∙ രാജ്യാന്തര ഏകദിനത്തിൽ വിൻഡീസിനെതിരെ ഏറ്റവും അധികം സെഞ്ചുറി (8) നേടുന്ന താരം.

∙ ഏകദിനത്തിൽ വിൻഡീസിനെതിരെ ഏറ്റവും അധികം റൺസ് നേടുന്ന താരം (2032). മുൻ പാക്കിസ്ഥാൻ താരം ജാവേദ് മിയാൻദാദിന്റെ 26 വർഷം പഴക്കമുള്ള റെക്കോർഡാണ് (1930) മറികടന്നത്.

∙ ഏകദിനത്തിൽ ഒരു ടീമിനെതിരെ ഏറ്റവും കുറച്ച് ഇന്നിങ്സുകളിൽനിന്ന് 2000 റൺസ് തികച്ച താരം.

വിൻഡീസിനെതിരെ 34 ഇന്നിങ്സിൽനിന്നു 2000 തികച്ച കോലി, രോഹിത് ശർമയെയാണ് (37– ഓസീസ്) പിന്തള്ളിയത്.

∙ രാജ്യാന്തര ഏകദിനത്തിൽ വിൻഡീസിനെതിരെ ഏറ്റവും ഉയർന്ന ശരാശരി 72.57. വിൻ‌ഡീസിനെതിരെ അവസാനം കളിച്ച 8 ഇന്നിങ്സിൽ അഞ്ചിലും കോലി ‍സെഞ്ചുറി നേടിയിരുന്നു.

∙ സച്ചിൻ തെൻഡുൽക്കർക്കു പിന്നിൽ, ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ റൺനേട്ടക്കാരൻ. 11, 363 റൺസ് നേടിയ സൗരവ് ഗാംഗുലിയെയാണു മറികടന്നത്.

sachin-vs-kohli
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com