ADVERTISEMENT

മുംബൈ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മൂന്നു ടെസ്റ്റുകൾക്കുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ മോശം ഫോമിനെ തുടർന്ന് ഓപ്പണർ ലോകേഷ് രാഹുൽ ടീമിൽ നിന്നു പുറത്തായി. യുവതാരം ശുഭ്മാൻ ഗില്ലാണ് രാഹുലിന്റെ പകരക്കാരൻ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെയും വിന്‍ഡീസ് പര്യടനത്തിലെയും ‌ഇന്ത്യ എയ്ക്കുവേണ്ടിയുള്ള മികച്ച പ്രകടനമാണ് ശുഭ്മാന് സീനിയർ ടീമിലേക്ക് വഴിതുറന്നത്.

കൂടാതെ, വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ തിളങ്ങിയ ഹനുമ വിഹാരിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പേസർ ഉമേഷ് യാദവ് പുറത്തായി. ഋഷഭ് പന്തും വൃദ്ധിമാന്‍ സാഹയുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. രാഹുലിന്റെ അസാന്നിധ്യത്തിൽ രോഹിത് ശർമയെ ഓപ്പണർ സ്ഥാനത്തേയ്ക്ക് പരിഗണിക്കാനാണ് തീരുമാനമെന്ന് ചീഫ് സെലക്ടർ എം.എസ്.കെ.പ്രസാദ് വ്യക്തമാക്കി. അടുത്ത മാസം 2 നാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

പതിനഞ്ചംഗ ഇന്ത്യൻ ടീം:

വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, ശുഭ്മാന്‍ ഗില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com