sections
MORE

ആഷസ് അഞ്ചാം ടെസ്റ്റ്: സ്മിത്തിനു മറുപടി ആർച്ചർ; ഇംഗ്ലണ്ടിന് 78 റൺസ് ലീഡ്

Archer
ഇംഗ്ലണ്ട് ബോളർ ജോഫ്ര ആർച്ചർ വിക്കറ്റിനായി അപ്പീൽ ചെയ്യുന്നു. ആർച്ചർ ആറു വിക്കറ്റ് വീഴ്ത്തി.
SHARE

ലണ്ടൻ ∙ ഓസ്ട്രേലിയയ്ക്കായി മിച്ചൽ മാർഷും പാറ്റ് കമ്മിൻസും ചെയ്തത് ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറും സാം കറനും ചെയ്തു. ആഷസ് അവസാന ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 294 റൺസിൽ തങ്ങളെ ഒതുക്കിയ സന്ദർശകരെ വരച്ച വരയിൽ നിർത്തി ആതിഥേയരുടെ മറുപടി.

ആതിഥേയർക്കായി ജോസ് ബട്‌ലർ (70 റൺസ്) അണിഞ്ഞ രക്ഷകവേഷം, തകർപ്പൻ ഫോമിലുള്ള സ്റ്റീവ് സ്മിത്ത് ഓസീസിനായി അണി‍ഞ്ഞെങ്കിലും 80 റൺസെടുത്തു താരം മടങ്ങിയതോടെ സന്ദർശകരുടെ ഒന്നാം ഇന്നിങ്സ് 225ൽ അവസാനിച്ചു. ഇംഗ്ലണ്ടിന് 69 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 9 റൺസെടുത്തിട്ടുണ്ട്. ആകെ ലീഡ് 78 റൺസ്.

ആദ്യദിനത്തിലെ 271 റൺസിനോട് 23 റൺസ് മാത്രം കൂട്ടിച്ചേർക്കുന്നതിനിടയിൽ ഇന്നലെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു.  മാർഷ് 5 വിക്കറ്റും കമ്മിൻസ് 3 വിക്കറ്റും ജോഷ് ഹെയ്‌സൽവുഡ് 2 വിക്കറ്റുമെടുത്തു. ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഓസീസിന് തുടക്കത്തിലേ പ്രഹരമേറ്റു. 14 റൺസ് എടുക്കുന്നതിനിടെ 2 ഓപ്പണർമാരും പുറത്ത്. ആഷസിൽ തന്റെ മോശം ഫോം തുടർന്ന് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ (5) ആർച്ചർക്കു മുന്നി‍ൽ കീഴടങ്ങി. മാർക്കസ് ഹാരിസിനെയും (3) ആർച്ചർ വീഴ്ത്തി. മാർനസ് ലബുഷെയ്ൻ നന്നായി തുടങ്ങിയെങ്കിലും 48ൽ വീണു.

ആർച്ചർക്കു പിന്നാലെ സാം കറനും വിക്കറ്റുകൾ ഒന്നൊന്നായി വീഴ്ത്തിയപ്പോഴും സ്മിത്ത് ഒരറ്റത്തു പിടിച്ചുനിന്നു. ക്രിസ് വോക്സിനു മുന്നിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്താകുമ്പോൾ താരം 80 റൺസെടുത്തിരുന്നു. ഇംഗ്ലണ്ടിനായി ആർച്ചർ 6 വിക്കറ്റും കറൻ 3 വിക്കറ്റും വീഴ്ത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA