ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു. തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി ആശ്രിത ഷെട്ടിയാണ് വധു. ഇരുവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഡിസംബർ രണ്ടിന് മുംബൈയിലാകും വിവാഹമെന്നാണ് റിപ്പോർട്ട്.

നിലവിൽ വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയുടെ ക്യാപ്റ്റനാണ് മുപ്പതുകാരനായ മനീഷ് പാണ്ഡെ. 2015ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ പാണ്ഡെ 23 ഏകദിനങ്ങളിലും 31 ട്വന്റി20കളിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു. 23 ഏകദിനങ്ങളിൽനിന്ന് 36.66 റൺസ് ശരാശരിയിൽ 440 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും സഹിതമാണിത്.

31 ട്വന്റി20 മൽസരങ്ങളിൽനിന്ന് 37.66 റൺസ് ശരാശരിയിൽ 565 റൺസും നേടി. ഇതിൽ രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. വിജയ് ഹസാരെ ട്രോഫിയിൽ റൺവേട്ടയിൽ കേരളത്തിന്റെ വിഷ്ണു വിനോദിനു പിന്നിൽ രണ്ടാമതാണ് പാണ്ഡെ.

തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയായ ആശ്രിത ഷെട്ടി, മോഡൽ കൂടിയാണ്. തുളു സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്. ഉദയം എൻഎച്ച് 4, ഒരു കന്നിയും മൂന്ന് കളവാണികളും, ഇന്ദ്രജിത്ത് തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. പുതുമുഖ നായകനൊപ്പമുള്ള നാൻ താൻ ശിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രം.

English Summary: Indian Cricketer Manish Pandey set to marry actress Ashrita Shetty?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com