ADVERTISEMENT

ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലി നേടിയത് ഒൻപതാമത്തെ 150+ സ്കോർ. മറികടന്നത് ഓസ്ട്രേലിയൻ ഇതിഹാസ താരം സർ ഡോണൾഡ് ബ്രാഡ്മാനെ. ടെസ്റ്റിൽ കോലി കുറിച്ചത് ഏഴാം ഇരട്ട സെഞ്ചുറി. ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ. ആറു സെഞ്ചുറി വീതം നേടിയ സച്ചിനെയും സേവാഗിനെയും മറികടന്നു. രാജ്യാന്തര താരങ്ങളിൽ ഇനി മുന്നിലുള്ളത് ബ്രയൻ ലാറ (9), കുമാർ സംഗക്കാര (11), ഡോൺ ബ്രാഡ്മാൻ (12) എന്നിവർ മാത്രം. വാലി ഹാമണ്ട്, മഹേള ജയവർധനെ എന്നിവർ കോലിക്കൊപ്പമുണ്ട്.

ടെസ്റ്റിൽ 7000 റൺസ് തികയ്ക്കാൻ കോലിക്കു വേണ്ടി വന്നത് 138 ഇന്നിങ്സുകൾ. വെസ്റ്റിൻഡീസ് താരം ഗാരി സോബേഴ്സിനും ശ്രീലങ്കൻ താരം കുമാർ സംഗക്കാരയ്ക്കുമൊപ്പം. മുന്നിൽ സച്ചിൻ തെൻഡുൽക്കർ (136), വീരേന്ദർ സേവാഗ് (134), വാലി ഹാമണ്ട് (131) എന്നിവർ മാത്രം.

കഴിഞ്ഞ 40 ടെസ്റ്റിനിടെ കോലി കുറിച്ചത് 7 ഇരട്ട സെഞ്ചുറികൾ. 2016 ജൂണിൽ വെസ്റ്റിൻഡീസിന് എതിരെയായിരുന്നു ആദ്യ ഡബിൾ. ഇക്കാലത്തു മറ്റൊരു താരവും രണ്ടിൽ കൂടുതൽ ഇരട്ട സെഞ്ചുറി നേടിയിട്ടില്ല. പാക്കിസ്ഥാന്റെ അസ്ഹർ അലി, ഇംഗ്ലണ്ടിന്റെ അലസ്റ്റയർ കുക്ക്, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവർ 2 ഇരട്ട സെഞ്ചുറികൾ നേടി.

ആറു വ്യത്യസ്ത ടീമുകൾക്കെതിരെ കോലി ഇരട്ട സെഞ്ചുറി നേടി. മറ്റു രണ്ടു കളിക്കാർ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. സംഗക്കാരയും പാക്കിസ്ഥാന്റെ യൂനിസ് ഖാനും. കളിച്ച ടീമുകളിൽ ഓസ്ട്രേലിയക്കെതിരെ മാത്രമാണ് കോലി ഡബിൾ നേടാത്തത്.

ടെസ്റ്റിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന മൂന്നു വ്യക്തിഗത സ്കോറുകളും കോലിയുടെ പേരിൽ. 254* (ദക്ഷിണാഫ്രിക്കയ്ക്കെതിരെ), 243 (ശ്രീലങ്കയ്ക്കെതിരെ), 235 (ഇംഗ്ലണ്ട്) എന്നിവയാണത്. നാലാമത് എം.എസ് ധോണി– ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 224 റൺസ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com