ADVERTISEMENT

റാഞ്ചി ∙ ഋഷഭ് പന്തിനെ മറികടന്നാണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ താൻ ഇടംനേടിയതെങ്കിലും തങ്ങൾ ഇപ്പോഴും പരസ്പരം സഹായിച്ചു മുന്നേറുന്നവരാണെന്നു വൃദ്ധിമാൻ സാഹ. ‘വിക്കറ്റ് കീപ്പിങ്ങിൽ മികവു പുലർത്താനുള്ള വഴികൾ ഞങ്ങൾ പരസ്പരം പങ്കുവയ്ക്കാറുണ്ട്. അല്ലാതെ, പന്തിനെ ഉപദേശിക്കാനൊന്നും ഞാൻ ആളല്ല.

ഓരോ വിക്കറ്റിലും യോജ്യമായ രീതിയിൽ കീപ്പിങ് ചെയ്യാനുള്ള മാർഗങ്ങളാണു ഞങ്ങൾ ചർച്ച ചെയ്യുന്നത്. ഞങ്ങൾ 2 പേരും പരസ്പരം ശ്രദ്ധിക്കാറുണ്ട്; തെറ്റുകൾ ചൂണ്ടിക്കാട്ടാറുമുണ്ട്. ഞങ്ങൾക്കിടയിൽ മത്സരമൊന്നുമില്ല’ – സാഹ പറഞ്ഞു. രണ്ടാം ടെസ്റ്റിൽ മുഴുനീള ഡൈവിങ്ങിലൂടെ ക്യാച്ചുകൾ കയ്യിലൊതുക്കിയ സാഹയുടെ പ്രകടനം കയ്യടി നേടിയിരുന്നു. റാഞ്ചിയിൽ ഏറ്റവുമൊടുവിൽ നടന്ന ടെസ്റ്റിൽ സെ‍‍ഞ്ചുറി നേടിയ താരമാണു സാഹ.

English Summary: Wriddhiman Saha Says He Has Good Co-ordination With Rishabh Pant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com