ADVERTISEMENT

റാഞ്ചി∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സ് വിജയം നേടുമ്പോൾ, 10–ാം വിക്കറ്റിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. അരങ്ങേറ്റ ടെസ്റ്റ് കളിച്ച ഇന്ത്യൻ താരം ഷഹബാസ് നദീമിന്റെ പന്തിൽ ലുങ്കി എൻഗിഡിയാണ് പത്താമനായി പുറത്തായത്. തൊട്ടു മുൻപത്തെ പന്തിൽ ദക്ഷിണാഫ്രിക്കയുടെ ‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്’ തെയൂനിസ് ഡിബ്രൂയിൻ പുറത്തായപ്പോഴാണ് പതിനൊന്നാമനായി എൻഗിഡി ക്രീസിലെത്തുന്നത്.

നേരിട്ട ആദ്യ പന്ത് വന്ന അതേ വഴിക്ക് അതിർത്തി കടത്താനായിരുന്നു എൻഗിഡിയുടെ ശ്രമം. നദീമിന്റെ പന്ത് എൻഗിഡി നന്നായി കണക്ട് ചെയ്തു. കരുത്തോടെ ഷോട്ട് പായിക്കുകയും ചെയ്തു. പക്ഷേ, പന്തിന്റെ ദിശ നിർണയിക്കുന്നതിൽ ചെറുതായൊന്ന് പാളി. അതിവേഗം കുതിച്ചെത്തിയ പന്ത് നോൺ സ്ട്രൈക്കേഴ്സ് എന്‍ഡിൽനിന്ന ആൻറിക് നോർക്യയുടെ തോളിലിടിച്ചു. നോർക്യയ്ക്ക് ഒഴിഞ്ഞുമാറാൻ ആകുന്നതിലും വേഗത്തിലായിരുന്നു പന്തിന്റെ വരവ്.

ഒരുപക്ഷേ, അനായാസം ബൗണ്ടറി കടക്കുമായിരുന്ന പന്ത് നോർക്യയുടെ തോളിലിടിച്ചതോടെ ചെറുതായൊന്ന് ഉയർന്നുപൊങ്ങി. തൊട്ടുപിന്നാലെ ബോളർ കൂടിയായ ഷഹബാസ് നദീമിന്റെ കൈകളിൽ ഭദ്രം! രണ്ടാമതൊന്ന് ആലോചിക്കാതെ അംപയർ ചൂണ്ടുവിരലുയർത്തി. നദീമിന് രണ്ടു പന്തിൽ രണ്ടു വിക്കറ്റ്. ദക്ഷിണാഫ്രിക്ക 133 റൺസിന് പുറത്ത്. ഇന്ത്യയ്ക്ക് ഇന്നിങ്സിനും 202 റൺസിനും വിജയം. എൻഗിഡിയുടെ രസകരമായ പുറത്താകലിന്റെ വിഡിയോ കാണാം:

English Summary: Shahbaz Nadeem’s peculiar catch to dismiss Lungi Ngidi Viral in Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com