ADVERTISEMENT

നേപ്പിയർ (ന്യൂസീലൻഡ്) ∙ ഡേവിഡ് മലനും (103*) ഒയിൻ മോർഗനും (91) തകർത്തടിച്ച 4–ാം ട്വന്റി20യിൽ ന്യൂസീലൻഡിനെ ഇംഗ്ലണ്ട് 76 റൺസിന് തകർത്തു. 48 പന്തിൽ സെഞ്ചുറിയടിച്ച മലനും 21 പന്തിൽ 50 തികച്ച മോർഗനും ഇംഗ്ലിഷ് റെക്കോ‍ർഡിട്ടു. 3–ാം വിക്കറ്റി‍ലെ ഇവരുടെ റെക്കോർഡ് കൂട്ടുകെട്ട് 182 റൺസ് വാരിക്കൂട്ടിയപ്പോൾ സന്ദർശകർ 20 ഓവറിൽ 3ന് 241 എന്ന ചരിത്ര സ്കോറിലെത്തി. കിവീസ് 19 പന്ത് ബാക്കിനിൽക്കേ 165നു പുറത്തായി. 5 മത്സര പരമ്പര ഇതോടെ 2–2 സമനിലയിലായി.  5–ാം മത്സരം നാളെ നടക്കും. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 3ന് 241, ന്യൂസീലൻഡ് 16.5 ഓവറിൽ 165.

English Summary: England wins against NewZealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com