ADVERTISEMENT

ധാക്ക∙ ക്രിക്കറ്റിൽനിന്ന് രണ്ടു വർഷത്തെ വിലക്കു ലഭിച്ച ബംഗ്ലദേശ് നായകൻ ഷാക്കിബ് അൽ ഹസ്സന്റെ അടുത്ത തട്ടകം ഫുട്ബോളോ? ഒത്തുകളി ശ്രമം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് രണ്ടു വർഷത്തേക്ക് ക്രിക്കറ്റ് കളത്തിൽനിന്ന് വിലക്കപ്പെട്ട ഷാക്കിബ്, ബംഗ്ലദേശിലെ ഒരു ഫുട്ബോൾ ടീമിനൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ധാക്ക ആസ്ഥാനമായുള്ള ഫൂട്ടി ഹാഗ്സ് ക്ലബിന്റെ താരങ്ങൾക്കൊപ്പമുള്ള ഷാക്കിബിന്റെ ചിത്രമാണിത്.

ഫൂട്ടി ഹാഗ്സ് ക്ലബ് തന്നെയാണ് ഷാക്കിബ് ഉൾപ്പെടെയുള്ള താരങ്ങളുടെ ചിത്രം ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. ധാക്കയിലെ ബംഗ്ലദേശ് ആർമി സ്റ്റേഡിയത്തിൽ നടന്ന ഒരു പരിശീലന മത്സരത്തിൽ ഷാക്കിബും പങ്കെടുത്തുവന്ന് വ്യക്തമാക്കുന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഫൂട്ടി ഹാഗ്സും കെറിയൻ എക്സ്പാറ്റ് ടീമും തമ്മിലുള്ള പരിശീലന മത്സരമായിരുന്നു വേദി.

‘ആർമി സ്റ്റേഡിയത്തിൽ കൊറിയൻ എക്‌സ്പാറ്റ് ടീമിനെതിരെ ഞങ്ങൾ 11 പേർ ഇന്നു കളിക്കാനിറങ്ങി. മത്സരം ഞങ്ങൾ 3–2ന് ജയിച്ചു. ഷാക്കിബ് അൽ ഹസ്സൻ ഫൂട്ടി ഹാഗ്സ് ടീമിലേക്കു തിരിച്ചെത്തിയതിൽ സന്തോഷം’ – ഇതായിരുന്നു ക്ലബ്ബിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ക്ലബിൽ ഷാക്കിബിന്റെ സഹതാരമായ റിയാദ് ഷാഹിർ അഹമ്മദ് ഹുസൈനും താരത്തിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഷാക്കിബ് ഫുട്ബോൾ ടീമിനൊപ്പമുള്ള ചിത്രം സഹിതം വിവിധ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തയും നൽകി.

English Summary: Shakib Al Hasan Turns To Football After Being Suspended From Cricket By ICC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com