ADVERTISEMENT

അഡ്‌ലെയ്ഡ് ∙ ഓസ്ട്രേലിയ – പാക്കിസ്ഥാൻ ടെസ്റ്റിനു കമന്ററി പറയുന്നതിനിടെ മുൻ ഓസീസ് പേസർ ബ്രെറ്റ് ലീക്ക് പാക്ക് മുൻ താരം വസീം അക്രം ഒരു ‘പന്ത്’ സമ്മാനിച്ചു. ‘ഇത്രയധികം വിക്കറ്റുകൾ വീഴ്ത്താൻ താങ്കള‌െ സഹായിച്ചത് ഇതായിരുന്നോ’ എന്ന ചോദ്യവുമായി ലീ സമ്മാനവിവരം ട്വിറ്ററിൽ പങ്കുവച്ചു.

എന്നാൽ, ആ പന്ത് വെറുമൊരു പന്തായിരുന്നില്ല. ഒരു ക്രിക്കറ്റ് പന്തിന്റെ ആകൃതിയിലുള്ള പെർഫ്യൂം കുപ്പിയാണ് അക്രം ലീക്കു സമ്മാനിച്ചത്. അക്രത്തിന്റെ നേട്ടങ്ങളെ ആദരിക്കാൻ ജെ ഡോട്ട് പെർഫ്യൂം കമ്പനി പുറത്തിറക്കിയതാണ് ഉൽപന്നം. ടെസ്റ്റിലെ അക്രത്തിന്റെ വിക്കറ്റ് നേട്ടം പന്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. 

English summary: Akram gifts perfume to Brett Lee

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com