ADVERTISEMENT

‘ത്രീഡി കണ്ണട’ വച്ചാൽ എല്ലാം അടുത്തു കാണാം. എന്നാൽ ഇല്ലാത്ത സാധനങ്ങളൊക്കെ കാണാൻ കഴിയുമോ? മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിന്റെ ‘കാട്ടിക്കൂട്ടലുകൾ’ കണ്ടാൽ ആർക്കായാലും ഈ സംശയം തോന്നാം. ഒരു കാലത്ത് ഇന്ത്യൻ ഏകദിന ടീമിന്റെ വിശ്വസ്തനായ 4–ാം നമ്പർ ബാറ്റ്സ്മാന് ഇതെന്തു പറ്റി എന്നാണ് ക്രിക്കറ്റ് പ്രേമികൾ ചോദിക്കുന്നത്. ‘ത്രീഡി കണ്ണടയിലൂടെ’ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിവരെ കണ്ടുപിടിച്ച റായുഡു ഗ്രൗണ്ടിനു പുറത്ത് നല്ല ഫോമിലാണ്. കഴിഞ്ഞ ഒരു വർഷം നാവുകൊണ്ട് റായുഡു നടത്തിയ കിടിലൻ ‘പ്രകടനങ്ങൾ’ ഇതാ... 

∙ ഏപ്രിൽ 19    2019

‘ലോകകപ്പ് കാണാൻ ഞാൻ പുതിയ ത്രീഡി ഗ്ലാസ് ഓർഡർ ചെയ്തിട്ടുണ്ട്.’ 

(റായുഡുവിനു പകരം വിജയ് ശങ്കറെയാണു സിലക്ടർമാർ ലോകകപ്പ് ടീമിലേക്കു പരിഗണിച്ചത്. വിജയ് ശങ്കർ ഒരു ത്രീഡി – ബാറ്റിങ്, ബോളിങ്, ഫീൽഡിങ് – കളിക്കാരനാണെന്നായിരുന്നു സിലക്ടർമാരുടെ വാദം. ഇതിനെ പരിഹസിച്ചായിരുന്നു റായുഡുവിന്റെ ട്വീറ്റ്)

∙ ജൂലൈ 3       2019 

‘ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും ഞാൻ വിരമിക്കുന്നു.’ 

(ലോകകപ്പിനിടെ പരുക്കേറ്റ ശിഖർ ധവാനും വിജയ് ശങ്കറിനും പകരമായി മായങ്ക് അഗർവാളിനെയും ഋഷഭ് പന്തിനെയുമാണ് ബിസിസിഐ ടീമിലെടുത്തത്. റിസർവ് കളിക്കാരുടെ ലിസ്റ്റിൽ ഉണ്ടായിട്ടും റായുഡുവിനെ പരിഗണിച്ചില്ല)

∙ ഓഗസ്റ്റ് 29   2019 

‘ഞാൻ ഒരൽപം വികാരഭരിതനായി. എനിക്കു ക്രിക്കറ്റിലേക്കു തിരിച്ചു വരണം.’ 

(വിരമിക്കൽ തീരുമാനം തെറ്റായിപ്പോയെന്നും ഹൈദരാബാദിനും ചെന്നൈ സൂപ്പർ കിങ്സിനും വേണ്ടി തുടർന്നു കളിക്കാൻ ആഗ്രഹമുണ്ടെന്നും കാണിച്ചുള്ള റായുഡുവിന്റെ കത്തിൽനിന്ന്).

∙ നവംബർ 23   2019

‘പ്രിയപ്പെട്ട കെടിആർ (കെ.ടി.രാമറാവു), ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിൽ വൻ അഴിമതിയാണു നടക്കുന്നത്. ഉടൻ ഇടപെടണം.’ 

(ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിൽ അഴിമതി നടക്കുന്നതായി ആരോപിച്ച് തെലങ്കാനയിലെ  മന്ത്രി കെ.ടി.രാമറാവുവിനു ട്വിറ്ററിലൂടെ റായുഡു നൽകിയ പരാതിയിൽനിന്ന്)

English Summary: Turbulent 12 months in India cricketer Ambati Rayudu's twilight period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com