ADVERTISEMENT

ലഹോർ ∙ പാക്ക് മണ്ണിൽ 10 വർഷത്തിനുശേഷം അരങ്ങേറിയ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് കനത്ത സുരക്ഷയ്ക്കിടയിൽ നല്ല തുടക്കം. 10 വർഷം മുൻപ് ശ്രീലങ്കയുടെ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേരെ ഭീകരാക്രമണം ഉണ്ടായതിനെ തുടർന്ന് ഇവിടെ കളിക്കാൻ മറ്റു രാജ്യങ്ങൾ വിസമ്മതിക്കുകയായിരുന്നു. 

ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായ 2 ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആദ്യദിനം കളി നിർത്തുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. 

ആദ്യവിക്കറ്റിന് 96 റൺസ് കൂട്ടിച്ചേർത്ത ലങ്കയെ   പാക്ക് ഫാസ്റ്റ് ബോളർമാർ 4ന് 127ൽ ഒതുക്കിയെങ്കിലും അഞ്ചാം വിക്കറ്റിന്  62 റൺസ് കൂട്ടിച്ചേർത്ത് എയ്ഞ്ചലോ മാത്യൂസ് – ധനഞ്ജയ ഡിസിൽവ സഖ്യം രക്ഷിക്കുകയായിരുന്നു. 

സ്കോർ: ശ്രീലങ്ക 5ന് 202 ( ദിമുത് കരുണരത്‍നെ 59, ഒഷാഡ ഫെർണാണ്ടോ 40, നസീം ഷാ 2–51).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com