ADVERTISEMENT

തിരുവനന്തപുരം∙ നാലാം ദിവസം ‘കളി മാറിയപ്പോൾ’ രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരെ കേരളത്തിനു സമനില മാത്രം. അവസാന ദിനം ഫോളോ ഓണ്‍ ചെയ്ത് 1 വിക്കറ്റ് നഷ്ടത്തിൽ 142 റൺസുമായി ബാറ്റിങ് തുടങ്ങിയ ഡൽഹി നാലിന് 395 റൺസെന്ന നിലയിൽ കളി അവസാനിപ്പിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡെടുത്ത കേരളത്തിന് മൂന്നു പോയിന്റും ഡൽഹിക്ക് ഒരു പോയിന്റും ലഭിച്ചു.

രണ്ടാം ഇന്നിങ്സിൽ ഡൽഹിക്കായി കുനാൽ ചന്ദേല (219 പന്തിൽ 125), നിതീഷ് റാണ (164 പന്തിൽ 114) എന്നിവർ സെഞ്ചുറി നേടി. ഒന്നാം ഇന്നിങ്സിൽ സ്പിന്നർമാരുടെ മികവിൽ ഡൽഹിയെ 142 റൺസിനു ചുരുട്ടിക്കെട്ടിയ കേരളം വിജയം എളുപ്പമാകുമെന്നു പ്രതീക്ഷിച്ചെങ്കിലും ഫോളോ ഓൺ ചെയ്ത ഡൽഹി പിടിച്ചു നിൽക്കുകയായിരുന്നു.

ആദ്യ ഇന്നിങ്സിൽ 142 റൺസിന് പുറത്തായ ഡൽഹി രണ്ടാം ഇന്നിങ്സിൽ രണ്ടും കൽപിച്ചായിരുന്നു. 6 ബോളർമാരെ പരീക്ഷിച്ചെങ്കിലും ഓപ്പണിങ് കൂട്ടുകെട്ടിൽ ഡൽഹി 130 റൺസെടുത്തു. സെ‍ഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന അനൂജ് റാവത്തിനെ (103 പന്തിൽ 87) പുറത്താക്കാൻ ഒടുവിൽ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി പന്തെടുക്കേണ്ടിവന്നു. 

സച്ചിന്റെ മൂന്നാമത്തെ പന്തിൽ അനൂജ് മടങ്ങിയതോടെയാണ് കേരളത്തിന്റെ ശ്വാസം നേരെ വീണത്. എന്നാൽ കുനാലും നിതീഷ് റാണയും നടത്തിയ രക്ഷാപ്രവർത്തനം ‍ഡല്‍ഹിക്കു തുണയായി. അവസാന ദിവസം കേരളത്തിന് മൂന്ന് വിക്കറ്റുകൾ മാത്രമാണു വീഴ്ത്താൻ സാധിച്ചത്. ആദ്യ ഇന്നിങ്സിൽ 9 ന് 525 റൺസെടുത്ത കേരളം ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

English Summary: Ranji Trophy Kerala vs Delhi, Round 1, Elite Group A and B - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com