ADVERTISEMENT

മെൽബൺ ∙ കറങ്ങിത്തിരിയുന്ന പന്തുകൾ കൊണ്ടാണ് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ സാധാരണ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കാറുള്ളത്.

എന്നാൽ, കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ട്വന്റി20 ലീഗിൽ ‘സ്പെഷൽ ബാറ്റു’മായി ഇറങ്ങിയ റാഷിദിനെ കണ്ട് എല്ലാവരും കൗതുകം പൂണ്ടു.

ഒട്ടകത്തിന്റെ പുറത്തിനോടു സാമ്യം തോന്നുന്ന ബാറ്റുമായാണ് റാഷിദ് ഖാൻ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സിനു വേണ്ടി ബാറ്റു ചെയ്യാനിറങ്ങിയത്.

നിലവിലെ ചാംപ്യന്മ‍ാരായ സിഡ്നി റെനഗേഡ്‌സിനെതിരെ 16 പന്തിൽ രണ്ടും ഫോറും രണ്ടു സിക്സും ഉൾപ്പെടെ 25 റൺസെടുത്തു പുതിയ ബാറ്റ് മോശമല്ലെന്നു തെളിയിക്കുകയും ചെയ്തു.

എന്നാൽ, അടുത്ത മത്സരത്തിൽ സിഡ്നി തണ്ടേഴ്സിനെതിരെ സാധാരണ ബാറ്റുമായി കളിക്കാനിറങ്ങിയപ്പോൾ റാഷിദ് സംഹാരരൂപം പൂണ്ടു.

18 പന്തിൽ 40 റൺസെടുത്ത റാഷിദിന്റെ മികവിൽ വിജയത്തിന് തൊട്ടടുത്തെത്തിയ സ്ട്രൈക്കേഴ്സ് കീഴടങ്ങിയത് വെറും 3 റൺസിന്! റാഷിദിന്റെ പുതിയ ബാറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ട്വിറ്ററിലുടെ ആദ്യം പുറത്തുവിട്ടത്.

ഒട്ടകബാറ്റ് (കാമൽ ബാറ്റ്) എന്നാണ് അവർ ബാറ്റിനു പേരുനൽകിയത്. മുൻപ് മുൻ ഓസ്ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ ‘മംഗൂസ് ബാറ്റ്’ എന്ന പേരിൽ നീളം കൂടിയ പിടിയുള്ള ബാറ്റ് ഐപിഎല്ലിൽ പരീക്ഷിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com