ADVERTISEMENT

മുംബൈ ∙ പകൽ – രാത്രി ടെസ്റ്റ് ക്രിക്കറ്റിന് ഇന്ത്യ സജ്ജമാണെന്നും ഈ വർഷാവസാനത്തെ ഓസ്ട്രേലിയൻ പര്യടനത്തിൽ പകൽ – രാത്രി ടെസ്റ്റ് കളിക്കാൻ തയാറാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി.

2018–19 പര്യടനത്തിൽ ഓസ്ട്രേലിയ ആവശ്യപ്പെട്ടെങ്കിലും പരിചയക്കുറവു ചൂണ്ടിക്കാട്ടി ഇന്ത്യ പകൽ–രാത്രി ടെസ്റ്റിൽനിന്നു പിന്മാറുകയായിരുന്നു.

ഓസ്ട്രേലിയയിലെ ഏതു പിച്ചിലും – ഗാബയോ പെർത്തോ ഏതായാലും – വെല്ലുവിളി ഏറ്റെടുക്കാനുള്ള മികവ് ഇന്ത്യയ്ക്കുണ്ടെന്നും കോലി പറഞ്ഞു.

പന്തിൽ കൃത്രിമം കാണിച്ചതിൽ വിലക്കു മൂലം സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും കളിക്കാതിരുന്ന 2018–19 പരമ്പര ഇന്ത്യ നേടിയിരുന്നു.

കഴിഞ്ഞ നവംബറിലാണ് ഇന്ത്യ ആദ്യ പകൽ – രാത്രി ടെസ്റ്റ് കളിച്ചത്. കൊൽക്കത്തയിൽ ബംഗ്ലദേശിനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യ മൂന്നാം ദിനത്തിന്റെ തുടക്കത്തിലേ ഇന്നിങ്സ് ജയം നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com