ADVERTISEMENT

രാജ്കോട്ട്∙ ഋഷഭ് പന്ത് പരുക്കേറ്റു പുറത്തായ സാഹചര്യത്തിൽ ആന്ധ്രാപ്രദേശ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ കെ.എസ്. ഭരത് ഇന്ത്യൻ ടീമിൽ. രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി ‘ബാക് അപ് ഓപ്ഷൻ’ ആയാണ് ഭരതിനെ ടീമിലെടുത്തത്. അതേസമയം രണ്ടാം ഏകദിനത്തിലും കെ.എൽ. രാഹുൽ തന്നെ വിക്കറ്റ് കീപ്പറാകും.

26 കാരനായ ഭരത് 74 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 4143 റണ്‍സ് നേടിയിട്ടുണ്ട്. 9 സെഞ്ചുറികളും 22 അർധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. സഞ്ജു സാംസണും ഇഷാൻ കിഷനും ഇന്ത്യ എ ടീമിനൊപ്പം ന്യൂസീലൻഡ് പര്യടനത്തിലായതിനാലാണ് ഭരതിന് പകരക്കാരനായി അവസരം ലഭിച്ചത്. മുംബൈ ഏകദിനത്തിൽ ബാറ്റിങ്ങിനിടെ പാറ്റ് കമ്മിൻസിന്റെ ബൗൺസർ തലയിൽ ഇടിച്ചാണു ഋഷഭ് പന്തിനു പരുക്കേറ്റത്. തുടർന്ന് വിക്കറ്റ് കീപ്പറായി കെ.എൽ. രാഹുലാണ് പന്തിനു പകരം ഇറങ്ങിയത്.

ഇതു രണ്ടാം തവണയാണ് പകരക്കാരനായി ഭരത് ഇന്ത്യൻ ടീമിലെത്തുന്നത്. കഴിഞ്ഞ വർഷം കൊൽക്കത്തയിൽ നടന്ന ബംഗ്ലദേശിനെതിരായ ഡേ– നൈറ്റ് ടെസ്റ്റിലും ഭരത് ‘പകരക്കാരനായി’ ഇന്ത്യൻ ടീമിലുണ്ടായിരുന്നു. വൃദ്ധിമാൻ സാഹയായിരുന്നു ഈ മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. പരുക്കേറ്റ ഋഷഭ് പന്തിനു വിശദമായ പരിശോധനകൾക്കു ശേഷം മാത്രമേ ഇന്ത്യൻ ടീമിൽ മടങ്ങിയെത്താൻ സാധിക്കൂ.

English Summary: With Rishabh Pant out injured, India call up KS Bharat as cover ahead of 2nd ODI vs Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com