ADVERTISEMENT

കണ്ണൂർ‌ ∙ 1983ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൽ ഒരു കണ്ണൂരുകാരനുണ്ടായിരുന്നു; തലശ്ശേരി സ്വദേശി സുനിൽ വാൽസൻ. ഇതാ, മറ്റൊരു കണ്ണൂരുകാരൻകൂടി ക്രിക്കറ്റ് ലോകകപ്പിൽ പാഡണിയാൻ പോകുന്നു. 

ദക്ഷിണാഫ്രിക്കയി‍ൽ തുടങ്ങിയ അണ്ടർ 19 ലോകകപ്പിൽ യുഎഇ ടീമിന്റെ ജഴ്സിയിൽ ഇറങ്ങുന്ന അലിഷാൻ ഷറഫു മാടായി വാടിക്കൽ സ്വദേശിയാണ്. സീനിയർ ടീമിലേക്കും ഈ ബാറ്റ്സ്മാനു വിളിയെത്തിയതോടെ സീനിയർ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ (17 വർഷവും 5 മാസവും) യുഎഇ താരമെന്ന റെക്കോർഡും അലിഷാന്റെ പേരിലായി. ഈ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളും അലിഷാനാണ്. 

ദുബായ് അൽവർവ ഔവർ ഓൺ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. ഏഷ്യാ കപ്പിലും യുഎഇയെ പ്രതിനിധീകരിച്ചു. ദുബായിലെ ക്രിക്കറ്റ് സ്കൂൾ ഓഫ് എക്സലൻസ് അക്കാദമിയിലൂടെയാണു കളി പഠിച്ചത്. 

ബുഖ്തൈർ ലീഗിലാണു ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. ടി.കെ.പി.ഷറഫുവിന്റെയും റുഫൈസ ചീലാന്റെയും മകനാണ്. യുഎഇ ടീമിൽ നായകൻ ആര്യൻ ലഖ്ഡ ഉൾപ്പെടെ 7 ഇന്ത്യക്കാരുണ്ട്. ആദ്യമായാണ് ഇത്രയും ഇന്ത്യക്കാർ‌ ദേശീയ ടീമിൽ ഇടംപിടിക്കുന്നത്. കാനഡ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നിവർക്കൊപ്പം ഡി ഗ്രൂപ്പിലാണു ലോകകപ്പിൽ യുഎഇ ടീം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com