ADVERTISEMENT

മുംബൈ∙ യുവരാജ് സിങ് കളം വിട്ടശേഷം ഏകദിന ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ നാലാം നമ്പർ സത്യത്തിൽ ഒരു നാഥനില്ലാ കളരിയായിരുന്നു. പരീക്ഷണമെന്ന പേരിൽ നാലാം നമ്പറിൽ ബാറ്റേന്തിയ താരങ്ങൾക്കു കയ്യും കണക്കുമില്ല. ക്യാപ്റ്റൻ കോലി ഉൾപ്പെടെ നാലാം നമ്പറിൽ സ്വയം പരീക്ഷിച്ചു പരാജയപ്പെട്ടപ്പോൾ തൃശൂരിൽ വേരോട്ടമുള്ള ഒരു മുംബൈക്കാരൻ പയ്യൻ ആ സ്ഥാനത്തേക്കു വന്നു, ശ്രേയസ് അയ്യർ: ഇന്ത്യൻ ടീമിന്റെ പുതിയ നാലാം നമ്പർ ബാറ്റ്സ്മാ‍ൻ.

കഴിഞ്ഞ വർഷം വരെ സിംബാബ്‌വെയിലും വെസ്റ്റിൻഡീസിലും പര്യടനം നടത്തുമ്പോൾ മാത്രം ‘പിള്ളേര് കളിച്ചു പഠിക്കട്ടെ’ എന്ന മട്ടിൽ ബിസിസിഐ അവസരം നൽകിക്കൊണ്ടിരുന്ന അയ്യർ, ഇന്ന് മധ്യ നിരയിലെ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാൻമാരിൽ ഒരാളാണ്. ന്യൂസീലൻഡ് പര്യടനത്തിൽ ക്യാപ്റ്റൻ കോലി ഉൾപ്പെടെ നിരാശപ്പെടുത്തിയപ്പോൾ ടീം ഇന്ത്യയെ താങ്ങി നിർത്തിയ ചുമലുകളിൽ ഒരറ്റത്ത് കെ.എൽ.രാഹുൽ ആയിരുന്നെങ്കിൽ മറുഭാഗത്ത് അത് അയ്യരായിരുന്നു.

ഇന്ത്യ തൂത്തുവാരിയ ട്വന്റി20 പരമ്പരയിൽ 58, 44, 17,1, 33* എന്നിങ്ങനെയായിരുന്നു നാലാം നമ്പറിൽ ശ്രേയസ്സിന്റെ പ്രകടനം. ന്യൂസീലൻഡ് തിരിച്ചടിച്ച ഏകദിന പരമ്പരയിൽ 103, 52,62 എന്നിങ്ങനെ റൺ വേട്ടയിൽ ഇന്ത്യയെ മുന്നിൽ നിന്നു നയിച്ചതും ശ്രേയസ് തന്നെ. അവസരത്തിനുനൊത്ത് ആക്രമിച്ചു കളിക്കാനും ക്ഷമയോടെ ഇന്നിങ്സ് പടുത്തുയർത്താനും ശ്രേയസ്സിനുള്ള മിടുക്കുതന്നെയാണ് നാലാം നമ്പറിൽ മറ്റൊരാളെ തൽകാലം ആലോചിക്കണ്ടെന്നു തീരുമാനിക്കാൻ കോലിക്കു ധൈര്യം നൽകുന്നതും.

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിച്ചുള്ള പരിചയവും ശ്രേയസ്സിലെ ബാറ്റ്സ്മാന്റെ പക്വത പരുവപ്പെടുത്തുന്നതിൽ പങ്കുവഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. നിലവിലെ ഫോമിൽ രാഹുലിനൊപ്പം ശ്രേയസ് കൂടി ചേരുന്നതോടെ യുവരാജും കൈഫും ദ്രാവിഡും അടങ്ങിയ ദാദ ആർമിക്കും ശേഷം ഇന്ത്യൻ മധ്യനിര വീണ്ടും സ്ഥിരത എന്താണെന്നു അറിഞ്ഞു തുടങ്ങിയിരിക്കുന്നു.

∙ ഫേർമാറ്റ് മത്സരം റൺസ് ശരാശരി അർധ സെഞ്ചുറി സെഞ്ചുറി

ഏകദിനം – 18 748 49.86 8 1
ട്വന്റി – 20 22 417 27.8 2 –

∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടുന്ന ബാറ്റ്സ്മാൻ – 217 റൺസ്

English Summary: Shreyas Iyer Cements his place in Indian cricket team as a No. 4 Batsaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com