ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലിഷ് ക്രിക്കറ്റ് താരം ജോഫ്ര ആർച്ചറിനെ ട്വിറ്ററിലെ ‘പ്രവചന സിംഹ’മായി ചിത്രീകരിക്കുന്ന പതിവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചില സമകാലിക സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തി വർഷങ്ങൾക്കു മുൻപുള്ള ആർച്ചറിന്റെ ട്വീറ്റുകൾ ‘കുത്തിപ്പൊക്കി’യാണ് ആരാധകരിൽ ചിലർ ആർച്ചറിനുള്ളിലെ ‘പ്രവാചകനെ’ പുറത്തുകൊണ്ടുവരാറുള്ളത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലൂടെയാണ് ആർച്ചറിന്റെ ഈ സവിശേഷ ‘സിദ്ധി’ വൻ ജനപ്രീതി നേടിയത്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഫൈനൽ പ്രവേശം, കലാശപ്പോരിലെ സൂപ്പർ ഓവർ, ആറു പന്തിൽ ജയിക്കാൻ 16 റൺസ് വിജയലക്ഷ്യം തുടങ്ങി ഒട്ടേറെ സംഭവങ്ങളാണ് ആർച്ചറിന്റെ മുൻ ട്വീറ്റുകളിൽനിന്ന് ആരാധകർ ‘ചോർത്തിയെടുത്തത്’.

ഇപ്പോൾ ഇതേക്കുറിച്ച് പറയുന്നതിന്റെ സാംഗത്യമെന്താണെന്നല്ലേ? കൊറോണ വൈറസിനെക്കുറിച്ചും ആർച്ചർ തന്റെ ട്വീറ്റുകളിലൂടെ പ്രവചിച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ പുതിയ കണ്ടെത്തൽ! എന്തിന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന വിവരം പോലും 2017ൽത്തന്നെ ആർച്ചർ പ്രവചിച്ചിരുന്നത്രേ. 21 ദിവസത്തെ ലോക്ക്ഡൗൺ പോരാതെ വരുമെന്നാണ് ആർച്ചറിന്റെ പ്രവചനം!

അതിലും രസകരമായ ഒന്നുണ്ട്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മാർച്ച് 24നായിരിക്കുമെന്ന കാര്യം അദ്ദേഹം പ്രവചിച്ചത് അതിനും ഏറെ മുൻപാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ; കൃത്യമായി പറഞ്ഞാൽ 2013 മാർച്ച് ഒന്നിന്. സംശയമുള്ളവർക്കായി അവർ ഈ ട്വീറ്റ് പങ്കുവയ്ക്കുന്നു:

ഇനി മറ്റൊരു ട്വീറ്റ്. വൈറസ് ബാധ മൂലം ലോകത്തുണ്ടാകുന്ന സവിശേഷ സ്ഥിതിവിശേഷത്തെക്കുറിച്ചും ‘പ്രവാചകൻ ആർച്ചർ’ മുൻപേ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ആർക്കും ഒരിടത്തേക്കും ഓടി രക്ഷപ്പെടാനാകില്ല. ആ ദിവസം വരുന്നു’ – ആർച്ചർ ഈ ട്വീറ്റ് ചെയ്തത് 2014 ഓഗസ്റ്റ് 20നാണ്. ഏതാണ്ട് ആറു വർഷം മുൻപ്! സംശയമുള്ളവർക്കായി ആ ട്വീറ്റ് ചുവടെ:

തീർന്നില്ല. പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണിനെക്കുറിച്ചുമുണ്ട് ‘പ്രവചനം’. 2017 ഒക്ടോബർ 23ന് ആർച്ചർ ട്വീറ്റ് ചെയ്തത് ഇങ്ങനെ: ‘മൂന്ന് ആഴ്ച വീട്ടിലിരിക്കുന്നത് പോരാതെ വരും’! ആ ട്വീറ്റും ചുവടെ:

English Summary: Jofra Archer never disappoints: England pacer’s tweet goes viral, after India announces lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com