ADVERTISEMENT

ന്യൂഡൽഹി∙ രാജ്യമാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ ട്വിറ്ററിൽ പങ്കുവച്ച രസകരമായൊരു വിഡിയോ ആരാധകർക്കിടയിൽ തരംഗമാകുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരാഴ്ച വീട്ടിലിരുന്നപ്പോഴുള്ള വ്യത്യാസം വ്യക്തമാക്കുന്നതാണ് 49 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വിഡിയോ. ഒരു ഹിന്ദി ഗാനത്തിന്റെ പശ്ചാത്തലത്തിൽ ധവാൻ തുണികഴുന്നത് ഉൾപ്പെടെ വീട്ടിലെ ജോലികൾ ചെയ്യുന്നതും ഭാര്യ അയേഷ ധവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതുമാണ് രസകരമായി വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.

ബാത്ത്റൂമിലിരുന്ന വസ്ത്രം കഴുകുന്ന ധവാന്റെ ദൃശ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. പശ്ചാത്തലത്തിൽ ‘വിവാഹം കഴിച്ച് കുടുങ്ങിപ്പോയ’വന്റെ രോദനവുമായി ഒരു ഹിന്ദി ഗാനം. കണ്ണാടിക്കു മുന്നിൽനിന്നു മേക്കപ്പ് ചെയ്യുന്ന ഭാര്യയെയും ഇടയ്ക്ക് കാണാം. ഇതിനുശേഷം ടോയ്‌ലെറ്റ് വൃത്തിയാക്കുകയാണ് ധവാൻ. ഫോണിൽ സല്ലപിക്കുന്നതിനിടെ നിർദ്ദേങ്ങളുമായി ഭാര്യ അയേഷയും തൊട്ടടുത്തുണ്ട്.

കൊറോണക്കാലത്തെ കുടുംബ ജീവിതം ആധാരമാക്കി ചിത്രീകരിച്ച ഈ വിഡിയോയോട് ഒട്ടേറെ ആരാധകരാണ് സരസമായി പ്രതികരിച്ചത്. ഓസ്ട്രേലിയൻ താരം ഡേവിഡ‍് വാർണർ ഉൾപ്പെടെയുള്ളവർ ‘ധവാന്റെ വിഷമ’ത്തിൽ പങ്കുചേരുകയും ചെയ്തു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മത്സരങ്ങളെല്ലാം നിർത്തിവച്ചതിനാൽ കായിക താരങ്ങളെല്ലാം ഇപ്പോൾ വീട്ടിലിരിപ്പാണ്. ഈ സമയത്തെ രസകരമായ വിഡിയോകൾ ധവാൻ മുൻപും ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

English Summary: Shikhar Dhawan shares hilarious video featuring wife Ayesha, David Warner comes up with hilarious response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com