ADVERTISEMENT

മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യം അതീവ ജാഗ്രത പുലർത്തുന്നതിനിടെ, വൈറസിനെ നേരിടാൻ ഒരു ‘സൗഹൃദ ഗൈഡു’മായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു കൂട്ടം ചിത്രങ്ങൾ സഹിതമാണ് ബിസിസിഐ ‘സൗഹൃദ ഗൈഡ്’ തയാറാക്കിയത്. ഇന്ത്യൻ ക്രിക്കറ്റിലെ ചില രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് ഗൈഡിന്റെ നിർമാണം. മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി, ഇപ്പോഴത്തെ ക്യാപ്റ്റൻ വിരാട് കോലി തുടങ്ങി ഇന്ത്യൻ ടീമംഗങ്ങളിൽ ഒട്ടേറെപ്പേർ ഗൈഡിൽ ‘അണിനിരക്കുന്നുണ്ട്’. ബിസിസിഐ തയാറാക്കിയ ഗൈഡിലൂടെ:

∙ കൊറോണ വൈറസിനെ എങ്ങനെ നേരിടാം? ഒരു സൗഹൃദ ഗൈഡ്.

∙ എല്ലാവരും വീടിനുള്ളിലിരിക്കുക. പുറത്തിറങ്ങാൻ മെനക്കടരുത്!

∙ അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തിറങ്ങണമെങ്കിൽത്തന്നെ അകലം പാലിക്കുക.

∙ നിങ്ങളുടെ ഇരു കൈകളും എപ്പോഴും ശുചിയായി സൂക്ഷിക്കുക.

∙ വീട്ടുജോലികളിൽ സഹായിക്കുക.

∙ പ്രധാനപ്പെട്ട വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കുക.

∙ ഒറ്റക്കെട്ടായി നമുക്ക് വിജയത്തിലെത്താം.

English Summary: BCCI's friendly guide on how to emerge victorious against Covid-19 pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com