ADVERTISEMENT

മുംബൈ∙ കൊറോണ വൈറസിന്റെ അനിയന്ത്രിതമായ വ്യാപനം ലോകമാകെ ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ, അതിജീവനത്തിന് പരസ്പരം താങ്ങാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന വിഡിയോയുമായി ഇന്ത്യൻ താരം ഹർഭജൻ സിങ്. കൊറോണ വൈറസ് വ്യാപനത്തിനെതിരെ ബോധവൽക്കരണവുമായി രംഗത്തുള്ള ഹർഭജൻ, ട്വിറ്ററിലാണ് ഹൃദ്യമായ ഈ വിഡിയോ പങ്കുവച്ചത്. തന്റെ പാത്രത്തിൽനിന്ന് ഭക്ഷണം കൊക്കിലെടുത്ത് തൊട്ടുതാഴെ വെള്ളത്തിനു മുകളിൽ തലനീട്ടുന്ന മീനുകൾക്കു നൽകുന്ന താറാവിന്റെ വിഡിയോയാണിത്. പിന്നണിയിൽ ഒരു ഹിന്ദിഗാനത്തിന്റെ മാധുര്യവും ഈ ടിക്ടോക് വിഡിയോയ്ക്ക് സ്വന്തം.

‘വളരെ സുന്ദരമായ കാഴ്ചയാണിത്. നമുക്കും പരസ്പരം സഹായിക്കാം. ഇതിൽനിന്ന് പഠിക്കാനൊരു പാഠമുണ്ട്’ – വിഡിയോ പങ്കുവച്ച് ഹർഭജൻ കുറിച്ചു. ഹർഭജൻ ഇന്നലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതുവരെ 5000ൽ അധികം പേരാണ് റീട്വീറ്റ് ചെയ്തത്. നാൽപ്പതിനായിരത്തോളം പേർ വിഡിയോ ലൈക്ക് ചെയ്തു. നേരത്തെ, ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരെ മർദ്ദിക്കുന്ന ആൾക്കൂട്ടത്തിന്റെ വിഡിയോ പങ്കുവച്ച്, ഇവർക്കെതിരെ കനത്ത വിമർശനവുമായി ഹർഭജൻ രംഗത്തെത്തിയിരുന്നു.

English Summary: Indian Cricket Player Harbhajan Singh Shares A Video with Message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com