ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹെതർ നൈറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്തെ നാഷനൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) വൊളന്റിയറായി ചേർന്നു. മരുന്നുകളെത്തിക്കാനും ബോധവൽക്കരണ പ്രവർത്തനങ്ങളിലും ഇരുപത്തൊമ്പതുകാരിയായ ‘ക്യാപ്റ്റൻ വൊളന്റിയർ’ രംഗത്തിറങ്ങും. യുകെയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എൻഎച്ച്എസിനു നിർണായക പങ്കുണ്ട്.

‘ലോക്‌‍ഡൗണിലായതുകൊണ്ടു ധാരാളം സമയമുണ്ട്. നാട് വേദനിക്കുന്ന ഈ സമയത്ത് ഇത്തരം സേവനങ്ങളിൽ ഏർപ്പെടുന്നതല്ലേ ഉചിതം’ – താരം പറഞ്ഞു. ഈയിടെ സമാപിച്ച ട്വന്റി20 വനിതാ ലോകകപ്പിൽ ഇംഗ്ലണ്ട് ടീം സെമിയിലെത്തിയതു നൈറ്റിന്റെ ക്യാപ്റ്റൻസിയിലാണ്.

കോവിഡ് ചികിത്സ: മെഴ്സിഡീസ് വക ശ്വസന സഹായി

ലണ്ടൻ ∙ ബ്രിട്ടനിലെ കൊറോണ വൈറസ് രോഗികൾക്ക് ആശ്വാസമേകാൻ പ്രത്യേക ശ്വസന സഹായി വികസിപ്പിച്ച് മെഴ്സിഡീസ് ഫോർമുല വൺ ടീം. ലണ്ടൻ യൂണിവേഴ്സിറ്റി കോളജ്, ലണ്ടൻ യൂണിവേഴ്സിറ്റി കോളജ് ആശുപത്രി എന്നിവിടങ്ങളിലെ എൻജിനീയർമാരുടെ സഹകരണത്തോടെയാണു മെഴ്സിഡീസിന്റെ ഇടപെടൽ. തീവ്രപരിചരണ വിഭാഗത്തിലും മറ്റും കഴിയുന്ന രോഗികൾക്ക് ഇതിലൂടെ ഓക്സിജൻ സഹായം നൽകാൻ കഴിയുമെന്നു നിർമാതാക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com