ADVERTISEMENT

സിഡ്നി∙ കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തല മുണ്ഡനം ചെയ്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. കൊറോണയെ പ്രതിരോധിക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാനാർഥം തല മുണ്ഡനം ചെയ്യുന്ന ക്യാംപെയിൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമാണ്. ഇതിൽ പങ്കാളിയായാണ് വാർണറും തല മുണ്ഡനം ചെയ്തത്. മാത്രമല്ല, ഓസീസ് ടീമിലെ തന്റെ സഹതാരങ്ങളെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെയും ഇപ്രകാരം ചെയ്യാൻ ‘നോമിനേറ്റും’ ചെയ്തു.

ട്രിമ്മർ ഉപയോഗിച്ച് തല മുണ്ഡനം ചെയ്യുന്ന വിഡിയോയും വാർണർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഇതിനൊപ്പം വാർണർ ഇപ്രകാരം കുറിച്ചിട്ടു: ‘കോവിഡിനെതിരായ പോരാട്ടത്തിന്റെ മുൻപന്തിയിലുള്ള ആരോഗ്യപ്രവർത്തകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ തല മുണ്ഡനം ചെയ്യുന്നതിന് ചാലഞ്ച് ലഭിച്ചു. ഇതിനു മുൻപ് അരങ്ങേറ്റ മത്സരത്തിന്റെ സമയത്താണ് ഒടുവിൽ തല മുണ്ഡനം ചെയ്തതെന്നാണ് ഓർമ. ഇഷ്ടമായോ?’

തല മുണ്ഡനം ചെയ്യുക മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെയുള്ളവരെ ഇതിനായി വാർണർ നോമിനേറ്റ് ചെയ്യുകയും ചെയ്തു. കോലിക്കു പുറമെ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, പാറ്റ് കമിൻസ്, മാർക്കസ് സ്റ്റോയ്നിസ് തുടങ്ങിയവരെയും വാർണർ നോമിനേറ്റ് ചെയ്തിട്ടുണ്ട്. ചാലഞ്ച് ഏറ്റെടുത്ത് കോലി തല മുണ്ഡനം ചെയ്യുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.

English Summary: David Warner shaves head to show support to medical staff, challenges Virat Kohli, Steve Smith to do so

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com