ADVERTISEMENT

ഇസ്‍ലാമാബാദ്∙ ‘വിരാട് കോലി, ഇത് നിങ്ങളാണോ? എനിക്കാകെ സംശയം’ – പാക്കിസ്ഥാൻ പേസ് ബോളർ മുഹമ്മദ് ആമിർ ട്വിറ്ററിൽ കുറിച്ച ഈ ചോദ്യം അതേ വിസ്മയത്തോടെ ഏറ്റുചോദിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ. ‘വിരാട് കോലി ഇതു നിങ്ങൾ‌ തന്നെയോ?’ എന്താണ് സംഗതിയെന്നല്ലേ? ടിവിയിൽനിന്നെടുത്ത ഒരു സക്രീൻ ഷോട്ട് സഹിതം മുഹമ്മദ് ആമിർ നടത്തിയൊരു ട്വീറ്റാണ് എല്ലാറ്റിനും പിന്നിൽ. ചിത്രത്തിലുള്ളത് സാക്ഷാൽ വിരാട് കോലിയാണെന്ന് ധരിച്ചെങ്കിൽ തെറ്റി. ഒരു ടർക്കിഷ് വെബ് സീരീസിലെ കഥാപാത്രമാണ് ആമിറിനെയും ഒപ്പം ക്രിക്കറ്റ് ലോകത്തെയും ഒന്നടങ്കം വിസ്മയിപ്പിച്ച ആ വിരാട് കോലി!

തുർക്കിയിൽ ഏറെ ജനപ്രീതി നേടിയ ടർക്കിഷ് വെബ് സീരീസായ ഡിറിലിസ് എർത്തുഗ്രുൽ ഗാസി എന്ന വെബ് സീരീസിലെ ഒരു കഥാപാത്രമാണ് വിരാട് കോലിയുടെ രൂപസാദൃശ്യം കൊണ്ട് ആദ്യം മുഹമ്മദ് ആമിറിന്റെയും അദ്ദേഹത്തിന്റെ ട്വീറ്റിലൂടെ ക്രിക്കറ്റ് ആരാധകരുടെയും ശ്രദ്ധ കവർന്നത്. 1299 മുതൽ 1923 വരെ നിലനിന്നിരുന്ന ഓട്ടോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഉസ്മാൻ ഒന്നാമന്റെ പിതാവ് എർത്തുഗ്രുൽ ഗാസിയുടെ വീരസാഹസിക കൃത്യങ്ങളിലൂന്നിയുള്ള വെബ് സീരീസാണിത്. അഞ്ച് സീസണുകളിലായി 448 എപ്പിസോഡുകളാണ് ഈ വെബ് സീരീസിനുള്ളത്.

ടർക്കിഷ് നടനും നിർമാതാവുമായ ജാവിത് ജെതിൻ ഗുണറാണ് വിരാട് കോലിയുടെ രൂപസാദൃശ്യമുള്ള ദോഗൻ ആൽപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഡിറിലിസ് എർത്തുഗ്രുൽ ഗാസിയിലെ പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ വ്യക്തിയാണ് ഇദ്ദേഹം. 2014ലാണ് ഈ വെബ് സീരീസിന്റെ ആദ്യ എപ്പിസോഡ് പുറത്തുവന്നത്. ഇതിനു പുറമെ ‘ലോങ് ടൈം എഗോ’, ‘ബി വിറ്റ്നസ് ഡോക്യുമെന്ററി’ എന്നിവയിലും അഭിനയിച്ചു. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും കോലിയുമായി രൂപസാദൃശ്യം തോന്നിക്കുന്ന ചിത്രങ്ങളുണ്ട്.

English Summary: Mohammad Amir confused after watching Virat Kohli’s lookalike in a Turkish Drama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com