ADVERTISEMENT

ലോക്ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുടുംബവുമായി സമയം ചിലവിടുന്ന ഇന്ത്യയുടെ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ എപ്പോഴത്തെയും പോലെ ഇപ്പോഴും സമൂഹമാധ്യമത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ എത്തുന്നുണ്ട്. ഹർദിക്കിന്റെ കാമുകിയും മോഡലുമായ നതാസ സ്റ്റാൻ‌കോവിച്ചും സമൂഹമാധ്യമത്തിന്റെ ഉപയോഗത്തിൽ ഒട്ടും പിന്നിലല്ല. 

ഇപ്പോൾ ആരാധകർക്കായി പാണ്ഡ്യയുമൊത്തുള്ള ഒരു പ്രണയനിമിഷത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നതാസ. ഇതിന് ആരാധകരുടെയും കൂട്ടുകാരുടെയും സ്നേഹം നിറഞ്ഞ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മികച്ച ജോഡികൾ, മനോഹരമായ ചിത്രം എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണം.

തങ്ങളുടെ പ്രണയ ജീവിതത്തിന്റെ മനോഹര നിമിഷങ്ങൾ ഇവർ എപ്പോഴും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് . അതിൽ ഏറ്റവും മികച്ച ചിത്രം എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് നതാസ ഞായറാഴ്ച തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. തന്റെ കാമുകി കവിളിൽ നൽകുന്ന  സ്നേഹചുംബനം ഒരു പുഞ്ചിരിയോടെ ആസ്വദിക്കുകയാണ് പാണ്ഡ്യ ചിത്രത്തിൽ. പാണ്ഡ്യ തന്നെയാണ് ഈ റൊമാന്റിക് സെൽഫി ഫോണിൽ പകർത്തിയത്.

View this post on Instagram

🤍🥰 @hardikpandya93

A post shared by Nataša Stanković✨ (@natasastankovic__) on

പുതുവർഷ ദിനത്തിൽ വെളിപ്പെടുത്തിയ പ്രണയം

ഈ വർഷം ജനുവരി ഒന്നിനാണ് നടിയും മോഡലുമായ നതാസ സ്റ്റാൻ‌കോവിച്ചുമായി പ്രണയിത്തിലാണെന്ന് പാണ്ഡ്യ വെളിപ്പെടുത്തിയത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് പാണ്ഡ്യയുടെ വെളിപ്പെടുത്തൽ. നതാസയുടെ കൈപ്പിടിച്ചു നിൽക്കുന്ന ചിത്രമാണ് പാണ്ഡ്യ പങ്കുവച്ചത്. അഭിനയസാധ്യകൾ തേടി മുംബൈയിലെത്തിയ സൈബീരിയൻ സ്വദേശിയാണ് നതാസ. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളിൽ കയ്യടി നേടിയ നതാസ, ബിഗ് ബോസിൽ ഒരു മാസം താമസിച്ചതോടെയാണ് പ്രശസ്തയായത്.

natasa-pandya

പരുക്കിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ കളിക്കളം വിട്ട പാണ്ഡ്യ മടങ്ങിവരവിനുള്ള തയാറെടുപ്പിലാണ്. മാർച്ചിൽ ദക്ഷണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിനത്തിലൂടെ തിരിച്ചുവരാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന മത്സരം മാറ്റി വയ്ക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ട്വന്റി20 മത്സരത്തിനിടെയാണേ പാണ്ഡ്യയ്ക്കു പരുക്കേറ്റത്. 

English Summary : Natasa Stankovic shares a romantic selfie with Hardik Pandya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com