ADVERTISEMENT

ലണ്ടൻ ∙ ക്രിക്കറ്റ് നിയമങ്ങളുടെ സ്രഷ്ടാക്കളും സൂക്ഷിപ്പുകാരുമായ മറിൽബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (എംസിസി) പ്രസിഡന്റ് സ്ഥാനത്തേക്കു ചരിത്രത്തിലാദ്യമായി ഒരു വനിത എത്തുന്നു. എംസിസിയുടെ 233 വർഷത്തെ ചരിത്രത്തെ പിന്നിലാക്കി അധ്യക്ഷയാകുന്നതു മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ക്ലെയർ കോണറാണ്.

ശ്രീലങ്കൻ മുൻ നായകൻ കുമാർ സംഗക്കാരയാണു നിലവിലെ പ്രസിഡന്റ്. അദ്ദേഹം അടുത്ത വർഷം സ്ഥാനമൊഴിയുമ്പോൾ ക്ലെയർ സ്ഥാനമേൽക്കും. നിലവിൽ ഇംഗ്ലിഷ് ക്രിക്കറ്റ് ബോ‍ർഡിൽ വനിതാ ക്രിക്കറ്റിന്റെ ചുമതലയുള്ള മാനേജിങ് ഡയറക്ടറാണു ക്ലെയർ. 2011 മുതൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) വനിതാ ക്രിക്കറ്റ് കമ്മിറ്റി അധ്യക്ഷയുമാണ്.

കഴിഞ്ഞ ദിവസം നടന്ന വാർഷിക യോഗത്തിൽ സംഗക്കാരയാണു പ്രസിഡന്റ് സ്ഥാനത്തേക്കു ക്ലെയറിന്റെ പേരു നിർദേശിച്ചത്. ‘ഇതിലും വലിയ ആദരം എനിക്കു കിട്ടാനില്ല. ക്രിക്കറ്റ് എന്റെ ജീവിതമാകെ മാറ്റിമറിച്ചു.  ’ – നാൽപത്തിമൂന്നുകാരിയായ ക്ലെയർ പ്രതികരിച്ചു.

1995ൽ ഇംഗ്ലണ്ട് വനിതാ ടീമി‍ൽ അരങ്ങേറിയ ഇടംകൈ സ്പിന്നറായ ക്ലെയർ 2000ൽ ക്യാപ്റ്റനായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com