ADVERTISEMENT

ന്യൂഡൽഹി ∙ ‘സ്റ്റുവർട്ട് ബ്രോഡിനെപ്പറ്റി പറയുമ്പോഴെല്ലാം ട്വന്റി20 ലോകകപ്പിലെ 6 സിക്സറുകളെപ്പറ്റിയാണു പലരും ചർച്ച ചെയ്യുന്നത്. പക്ഷേ, ഇത്തവണ അതുവേണ്ട. എല്ലാവരും ബ്രോഡിനുവേണ്ടി കയ്യടിക്കണം. ടെസ്റ്റിൽ 500 വിക്കറ്റെന്ന നേട്ടം ചില്ലറയല്ല. എന്തുമാത്രം അധ്വാനവും സമർപ്പണവും അതിനു പിന്നിലുണ്ട്. ബ്രോഡ്, നിങ്ങളൊരു ഇതിഹാസമാണ്. നമോവാകം’ – ടെസ്റ്റിൽ ചരിത്രനേട്ടം സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് ട്വിറ്ററിൽ കുറിച്ചതിങ്ങനെ.

ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന 7–ാമത്തെ മാത്രം ബോളറാണു ബ്രോഡ്. 2007ലെ ട്വന്റി20 ലോകകപ്പ് മത്സരത്തിലാണ് അന്ന് ഇരുപത്തൊന്നുകാരനായ ബ്രോഡിന്റെ ഓവറിലെ 6 പന്തുകളും യുവരാജ് സിക്സറിനു പറത്തിയത്. യുവരാജ് വിരമിച്ചപ്പോൾ ‘ഇതിഹാസമേ, വിശ്രമജീവിതം ആഘോഷിക്കൂ’ എന്നു ബ്രോഡ് ട്വീറ്റ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com