ADVERTISEMENT

ഇസ്‌ലാമാബാദ്∙ വിവാദ പ്രസ്താവനകളിലൂടെ വാർത്ത തലക്കെട്ടുകളിൽ എപ്പോഴും ഇടംപിടിക്കുന്ന ആളാണ് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഇന്ത്യൻ താരങ്ങളുമായി അദ്ദേഹം നിരന്തരം വാഗ്‌വാദത്തിൽ ഏർപ്പെടാറുണ്ട്. അടുത്തിടെ ഇന്ത്യയ്ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പരാമർശങ്ങൾ നടത്തിയതും ഏറെ വിവാദമായിരുന്നു. കശ്മീർ വിഷയത്തിലായിരുന്നു അഫ്രീദിയുടെ പ്രസ്താവന.

ഇതിനുപിന്നാലെ ഗൗതം ഗംഭീർ, ശിഖർ ധവാൻ, യുവരാജ് സിങ്, സുരേഷ് റെയ്ന, ഹർഭജൻ സിങ് തുടങ്ങി ഒട്ടേറേ ഇന്ത്യൻ താരങ്ങൾ അഫ്രീദിക്കെതിരെ വിമർശവുമായി രംഗത്തെത്തിയിരുന്നു. വിവാദ പ്രസ്താവനയിൽ വീണ്ടും വിശദീകരണവുമായി എത്തിയിരിക്കുകയാണ് അഫ്രീദി. കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

‘എല്ലാ മതവും മാനവികതയെക്കുറിച്ചും നല്ല മനുഷ്യരായിരിക്കുന്നതിനെക്കുറിച്ചും നമ്മെ പഠിപ്പിക്കുന്നു. ഒരു മതത്തെയും രാജ്യത്തെയും കുറിച്ചല്ല, അനീതി നടക്കുമ്പോൾ ഞാൻ എപ്പോഴും സംസാരിക്കാറുണ്ട്. എന്ത് സംഭവിച്ചാലും ഒരാൾ എപ്പോഴും സത്യം സംസാരിക്കണം. മനുഷ്യത്വം മറ്റെല്ലാറ്റിനും ഉപരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു, അതിനാലാണ് എന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ നിന്ന് ഞാൻ ഒഴിഞ്ഞുമാറാത്തത്, അതിൽ ഇന്ത്യ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും’ – അഫ്രീദി പറഞ്ഞു.

ഗംഭീറുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ച്

സമൂഹമാധ്യങ്ങളിൽ ഷാഹിദ് അഫ്രീദിയും മുൻ ഇന്ത്യൻ താരവും എംപിയുമായ ഗൗതം ഗംഭീറും നിരന്തരം ഏറ്റുമുട്ടാറുണ്ട്. 2007ൽ മത്സരത്തിനിടെ ഗംഭീറുമായുണ്ടായ വാക്കേറ്റത്തിനിടെ എന്താണ് അദ്ദേഹത്തോട് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ അഫ്രീദീ പറഞ്ഞത് ഇങ്ങനെ: ‘ഇത്തരം കാര്യങ്ങൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെയും ഫീൽഡിന് പുറത്തെ ബന്ധത്തെയും ബാധിക്കാൻ പാടില്ല, നമ്മൾ എപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കണം.’

ബാബർ അസം vs വിരാട് കോലി

പാക്കിസ്ഥാന്റെ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ബാബർ അസമും ഇന്ത്യ ക്യാപ്റ്റൻ വിരാട് കോലിയും തമ്മിലുള്ള താരതമ്യം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടക്കുന്നുണ്ട്. ഈ സംവാദങ്ങൾ ബാബറിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്ന് കരുതുന്നില്ലെന്ന് അഫ്രീദി പറഞ്ഞു. ബാബർ അസം ടീമിന്റെ നട്ടെല്ലായി മാറി. ബാബർ അസം ഒറ്റയ്ക്ക് പാക്കിസ്ഥാനെ മത്സരങ്ങൾ ജയിപ്പിക്കുന്ന സമയം വരുമെന്നും അഫ്രീദി അഭിമുഖത്തിൽ വ്യക്തമാക്കി.

English Summary: ‘I have always spoken against injustice’ – Shahid Afridi opens up over his Kashmir statements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com