ADVERTISEMENT

ചോദ്യമെന്തായാലും ഉത്തരം ഗൂഗിളിൽ ഉണ്ടെന്നാണ് പറച്ചിൽ. ഗൂഗിളിലുള്ള ഉത്തരം തെറ്റാണെങ്കിലോ? ഗൂഗിൾ സെർച്ചിലെ അത്തരമൊരു പിഴവാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിലെ സംസാര വിഷയം. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദിന് കളിക്കുന്ന അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാന്റെ ഭാര്യയാരെന്ന് ഗൂഗിളിനോടു ചോദിച്ചാൽ, അനുഷ്ക ശർമയെന്നാണ് ഉത്തരം.

സംശയിക്കേണ്ട. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യ അനുഷ്ക ശർമ തന്നെ! ഗൂഗിൾ സെർച്ചിലെ പിഴവ് വ്യാപകമായ ട്രോളുകൾക്കും ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകളിലും നിറഞ്ഞതോടെ തെറ്റു തിരുത്തി.

rashid-khan-wife-screen-shot

റാഷിദ് ഖാന്റെ ഭാര്യ ആരെന്ന് ചോദിച്ചാൽ ‘അനുഷ്ക ശർമ’ എന്ന് ഗൂഗിൾ ഉത്തരം നൽകുന്നത് ഞായറാഴ്ച മുതലാണ് വ്യാപകമായി ട്രോളുകൾക്ക് വിഷയമായത്. ഇതോടെ ‘എന്തുകൊണ്ട് റാഷിദ് ഖാന്റെ ഭാര്യയെ തിരയുമ്പോൾ അനുഷ്ക ശർമയെന്ന് ഉത്തരം വരുന്നു’വെന്ന് വിശദീകരിച്ച് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്തയാക്കി.

2017ൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി വിവാഹം ചെയ്ത അനുഷ്ക ശർമ, ഗൂഗിളിൽ എങ്ങനെയാണ് റാഷിദ് ഖാന്റെ ഭാര്യയായതെന്ന കൗതുകത്തിലായിരുന്നു ആരാധകർ. ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ബോളിവുഡ് താരങ്ങൾ അനുഷ്ക ശർമയും പ്രീതി സിന്റയുമാണെന്ന് റാഷിദ് ഖാൻ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകളാണ് ഗൂഗിൾ സെർച്ചിലെ പിഴവിന് കാരണമെന്നാണ് വിലയിരുത്തൽ. ട്രോളുകൾ വ്യാപകമായതോടെ ഗൂഗിൾ പിഴവു തിരുത്തിയിട്ടുണ്ട്. 

English Summary: Google search shows SRH spinner Rashid Khan’s wife is Anushka Sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com