ADVERTISEMENT

കോവിഡിനെ കീഴടക്കി വിജയകരമായി കുതിപ്പു തുടരുന്ന അറേബ്യൻ ഐപിഎലിൽ ‘ബ്രേക്ക് ദ് ചെയിൻ’ മുദ്രാവാക്യത്തിന് ചെറിയൊരു മാറ്റം! ബ്രേക്ക് ദ് ബിയേഡ് – പച്ചമലയാളത്തിൽ പറഞ്ഞാൽ താടി വടിക്കുക!

സുരക്ഷാ മാനദണ്ഡങ്ങളൊന്നും തകർക്കാതെ തരംഗം തീർക്കുകയാണു ‘ബ്രേക്ക് ദ് ബിയേഡ്’ ചാലഞ്ച്. മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റിൻഡീസ് താരം കീറോൺ പൊള്ളാർഡാണു ചാലഞ്ചിനു തുടക്കമിട്ടത്. ഒരു സുപ്രഭാതത്തിൽ പൊള്ളാർഡിന്റെ മുഖത്തെ കട്ടിത്താടി അപ്രത്യക്ഷമായി; പകരം മനോഹരമായൊരു ബുൾഗാൻ!

കൊൽക്കത്തയുടെ ദിനേഷ് കാർത്തിക്, മുംബൈയുടെ ക്രുണാൽ പാണ്ഡ്യ, ചെന്നൈയുടെ ഫാഫ് ഡുപ്ലസി, ബെംഗളൂരുവിന്റെ എബി ഡിവില്ലിയേഴ്സ് എന്നിവരും പൊള്ളാർഡിന്റെ ചാലഞ്ച് ഏറ്റെടുത്ത് ലുക്ക് മാറ്റിപ്പിടിച്ചു. ഐപിഎൽ മുൻ സീസണുകളിൽ രോഹിത് ശർമയും രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയുമൊക്കെ പയറ്റിയിട്ടുണ്ട് ഇതേ സംഭവം. എങ്കിലും ഇത്ര ‘ക്ലിക്ക്’ ആകുന്നത് ഇതാദ്യം.

ഹാഷ് ടാഗും വിഡിയോയുമൊന്നും വന്നില്ലെങ്കിലും ഒരു ‘മെയ്ക് ഓവർ’ കൂടി ഹിറ്റായിട്ടുണ്ട് ഈ സീസണിൽ. അത് എം.എസ്.ധോണിയുടേതാണ്. ആദ്യമത്സരത്തിൽ ‘സിങ്കം’ സ്റ്റൈൽ താടിയുമായി പ്രത്യക്ഷപ്പെട്ട ചെന്നൈ നായകൻ ബാംഗ്ലൂരിനെതിരെ തലയും താടിയും വടിച്ചാണു കളിക്കിറങ്ങിയത്. ചാലഞ്ചിന്റെ ഭാഗമായും അല്ലാതെയും ഇനിയും ഒട്ടേറെപ്പേർ മെയ്ക് ഓവറിൽ പ്രത്യക്ഷപ്പെടാനാണു സാധ്യത. 

English Summary: Break the beard challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com