ADVERTISEMENT

ദുബായ്∙ കാണികളുടെ ആർത്തിരമ്പൽ ഇല്ലെങ്കിലും ഐപിഎൽ ആവേശത്തിന് കുറവില്ല. മൈതാനത്തെ പ്രകടനങ്ങൾ കുട്ടിക്രിക്കറ്റിന്റെ ആവേശം ഇത്തവണയും ഉയർത്തുന്നുണ്ട്. പക്ഷേ നിറഞ്ഞ ഗ്യാലറികളിൽ മിന്നിമായുന്ന ആവേശമുഖങ്ങൾ ഇത്തവണത്തെ നഷ്ടമാണ്. എന്നാൽ ഞായറാഴ്ച നടന്ന മുംബൈ ഇന്ത്യന്‍സ്–കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിൽ അത്തരമൊരു ‘സൂപ്പർഗേൾ’ ക്യാമറക്കണ്ണിൽ പതിഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അപൂർവം ചില കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാറുണ്ട്. സുരക്ഷാ മാർഗങ്ങളെല്ലാം പാലിച്ച് ഫ്രാഞ്ചൈസിയുടെ ഭാഗമായി വരുന്ന ആരാധകർ. അക്കൂട്ടത്തിലെത്തിയ ഒരു പെൺകുട്ടിയാണ് ക്രിക്കറ്റ് ആരാധകരുടെ മനസ് കവർന്ന് വൈറലായത്. ടൈ ആയ മത്സരത്തിൽ രണ്ടാം സൂപ്പർ ഓവറിലാണ് പഞ്ചാബ് വിജയിച്ചത്. സൂപ്പര്‍ ഓവറിനിടയിലെ പെണ്‍കുട്ടിയുടെ വൈകാരിക ഭാവമാണ് ക്യാമറയിൽ പതിഞ്ഞത്.

ആ നോട്ടം വൈറലായതോടെ പെൺകുട്ടിയെ സമൂഹമാധ്യമം തന്നെ കണ്ടെത്തി. റിയാനാ ലാല്‍വാനി എന്ന പഞ്ചാബി പെണ്‍കുട്ടിയാണ് ഒറ്റദിവസം കൊണ്ട് താരമായത്. സമൂഹമാധ്യമത്തിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് ദുബായിലെ ജുമൈറ കോളജിലെ വിദ്യാർഥിയായിരുന്നു റിയാനാ. ഇപ്പോൾ ഇംഗ്ലണ്ടിലെ കോവെൻട്രിയിലെ വാർ‌വിക് സർവകലാശാലയിൽ ബിരുദപഠനം നടത്തുന്നു. അടുത്തിടെയാണ് റിയാനാ 23–ാം ജന്മദിനം ആഘോഷിച്ചത്.

English Summary: The 'mystery girl' who became an internet sensation after KXIP vs MI Super Over tie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com