ADVERTISEMENT

ബെംഗളൂരു ∙ പരുക്കുമൂലം ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരയിൽ വിശ്രമം അനുവദിച്ച ഇന്ത്യൻ താരം രോഹിത് ശർമ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം ആരംഭിച്ചു. ടെസ്റ്റ് ടീമിലേക്കു രോഹിത്തിനെ തിരഞ്ഞെടുത്തിരുന്നു. പരുക്കു ഭേദമായ പേസർ ഇഷാന്ത് ശർമയും പരിശീലനത്തിനിറങ്ങി. ഇരുവരും ഒന്നിച്ചാകും ഓസ്ട്രേലിയയിലേക്കു പോവുക. ഐപിഎലിനിടെ പരുക്കേറ്റ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ സിഡ്നിയിൽ പരിശീലനം ആരംഭിച്ചതും ഇന്ത്യൻ ടീമിന് ആശ്വാസമായി.

English Summary: Rohit Sharma and Ishant Sharma starts practice 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com