ADVERTISEMENT

മുംബൈ∙ 2021 ഐപിഎൽ‌ താരലേലം നടന്നാല്‍ രാജസ്ഥാൻ റോയല്‍സ് ഭീമമായ തുക നൽകി നിലനിർത്തേണ്ട ഇന്ത്യൻ താരങ്ങൾ ആരുമില്ലെന്ന് മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. യൂട്യൂബ് ചാനലിലെ പുതിയ വിഡിയോയിലാണു ആകാശ് ഇത്തരമൊരു നിലപാട് ഉന്നയിച്ചത്. മൂന്ന് വിദേശ താരങ്ങളെ ടീമിൽ നിർത്താൻ അനുമതിയുണ്ടെങ്കിൽ ജോഫ്ര ആർച്ചർ, ബെന്‍സ്റ്റോക്സ്, ജോസ് ബട്‌ലർ എന്നിവരെ രാജസ്ഥാൻ നിലനിർത്തണം. പുതിയൊരു ഇന്ത്യൻ ക്യാപ്റ്റനെ കൊണ്ടുവരാൻ രാജസ്ഥാൻ ശ്രമിക്കുന്നെങ്കിൽ അത് മലയാളി താരം സഞ്ജു സാംസൺ ആയിരിക്കണമെന്നും ചോപ്ര വ്യക്തമാക്കി.

ലേലം നടക്കുകയാണെങ്കിൽ രാജസ്ഥാൻ, ജോഫ്ര, സ്റ്റോക്സ്, ബട്‍ലർ എന്നിവരെയാണു നിലനിർത്തേണ്ടത്. എന്നാൽ രാജസ്ഥാന് മൂന്ന് വിദേശ താരങ്ങളെ നിലനിർത്താൻ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല. 7–7.5 കോടിയോ 12 കോടിയോ മുടക്കി രാജസ്ഥാനിൽ നിലനിർത്തേണ്ട ഒരു ഇന്ത്യൻ താരത്തേയും ഞാൻ കാണുന്നില്ല. സഞ്ജു സാംസൺ, രാഹുൽ തെവാട്ടിയ, കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാൽ തുടങ്ങിയവർക്കു വേണ്ടിയൊന്നും ഇതു ചെയ്യേണ്ടതില്ല. സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായി കാര്യമായ നേട്ടമുണ്ടാക്കാത്തതിനാൽ രാജസ്ഥാൻ റോയൽസ് ഒരു ഇന്ത്യൻ ക്യാപ്റ്റനെ കണ്ടെത്തണം.

വരും വർഷങ്ങളിൽ അവർക്കൊരു ഇന്ത്യൻ ക്യാപ്റ്റനെ കണ്ടെത്താൻ സാധിക്കുമോ?. സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റന്‍സി മികച്ചതാണ്. എന്നാൽ‌ അതു ടീമുമായി യോജിച്ചു പോകുന്നില്ല. രാജസ്ഥാന്‍ റോയൽസ് ഒരു ഇന്ത്യക്കാരനായ ക്യാപ്റ്റനെ കണ്ടെത്തണം. സഞ്ജു സാംസണെയോ മറ്റേതെങ്കിലും ഇന്ത്യൻ താരങ്ങളേയോ ഇതിനായി പരിഗണിക്കണം. ഒരു ഇന്ത്യൻ ക്യാപ്റ്റനെ കണ്ടെത്തി അയാൾക്ക് പറ്റുന്ന ടീം ഉണ്ടാക്കണം. ഇക്കാര്യത്തിൽ വിദേശ താരങ്ങളെ കൂടുതൽ ആശ്രയിക്കുന്നതു ശരിയല്ലെന്നും ആകാശ് ചോപ്ര അവകാശപ്പെട്ടു.

യുഎഇയിൽ നടന്ന 2020 ഐപിഎൽ സീസണിൽ സ്റ്റീവ് സ്മിത്തിന്റെ കീഴിൽ രാജസ്ഥാൻ റോയൽസിന് കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണു രാജസ്ഥാൻ ഐപിഎൽ അവസാനിപ്പിച്ചത്. ബാറ്റിങ്ങിലും സ്മിത്ത് നിരാശപ്പെടുത്തിയതോടെ താരത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കണമെന്നും അഭിപ്രായമുയർന്നിരുന്നു.

English Summary: Rajasthan Royals could consider appointing an Indian as the skipper: Akash Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com