ADVERTISEMENT

പാലക്കാട്∙ ‘ഈ മനോഹര ചിത്രത്തിന് ഒരു ക്യാപ്ഷൻ പറയാമോ’എന്ന ചോദ്യവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് ക്യാപ്ഷൻ നൽകുന്ന തിരക്കിലായിരുന്നു ഇന്നലെ ആരാധകർ.

പിരിച്ചുവച്ച കൊമ്പൻ മീശയും നെറ്റിയിൽ നീട്ടിവരച്ച ഭസ്മക്കുറിയും ചുവന്ന പൊട്ടും കഴുത്തിൽ കോർത്തിട്ട ഏലസ്സും സലാം പറയുന്ന കൈയും– ‘പക്കാ ദക്ഷിണേന്ത്യൻ യുവാവിന്റെ’ രൂപത്തിൽ വാർണറെ വരച്ചത് ഒരു മലയാളി– പാലക്കാട് സ്വദേശിയായ ആർട്ടിസ്റ്റ് ലിജേഷ് വണ്ടാഴി.

ഫ്രീലാൻസ് ആർട്ടിസ്റ്റായ ലിജേഷ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വാർണറെയും സൺറൈസേഴ്സ് ഹൈദരാബാദിനെയും ടാഗ് ചെയ്തുകൊണ്ടു പങ്കുവച്ച ചിത്രമാണ് വാർണറുടെ ശ്രദ്ധയിൽപെട്ടത്. ‘വണക്കം ഡാ മാപ്പിളേ’ എന്ന ഹിറ്റ് ഡയലോഗിനുടമയായ തമിഴ്നാട്ടിലെ തേനിയിൽ നിന്നുള്ള ടിക്ടോക് താരം അരുൺ കുമാറിനെ മാതൃകയാക്കിയാണ് വാർണറെ ലിജേഷ് വരച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com