ADVERTISEMENT

അഡ്‌ലെയ്ഡ് ∙ ഒന്നാം ടെസ്റ്റിലെ തോൽവി മറക്കാൻ ടീം അംഗങ്ങൾക്ക് ആവേശവാക്കുകൾ പകർന്നു നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ഓസ്ട്രേലിയയിൽ നിന്നു മടങ്ങി. ഇനിയുള്ള 3 ടെസ്റ്റുകളിൽ‌ അജിൻക്യ രഹാനെ ഇന്ത്യൻ ടീമിനെ നയിക്കും.

ഭാര്യ അനുഷ്ക ശർമയുടെ പ്രസവസമയത്ത് കൂടെയുണ്ടാവാനാണ് കോലിയുടെ മടക്കം. കോലിക്ക് നേരത്തെ ബിസിസിഐ അവധി അനുവദിച്ചിരുന്നു. ആദ്യ ടെസ്റ്റിലെ വൻതോൽവിയിൽ മനസ്സു കൈവിടാതെ കളിക്കണമെന്ന് ടീമിനെ പ്രചോദിപ്പിച്ചതിനു ശേഷമാണ് കോലിയുടെ മടക്കമെന്ന് ബിസിസിഐ അറിയിച്ചു. അഡ്‌ലെയ്ഡിലെ പകൽ–രാത്രി മത്സരത്തിന്റെ 2–ാം ഇന്നിങ്സിൽ 36 റൺസിനു പുറത്തായ ഇന്ത്യ 8 വിക്കറ്റിനാണ് മത്സരം തോറ്റത്. ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോർ ആയിരുന്നു ഇത്. മെൽബണിൽ 26നാണ് 2–ാം ടെസ്റ്റിനു തുടക്കം.

രോഹിത് ശർമ ഓസ്ട്രേലിയയിൽ എത്തിയിട്ടുണ്ടെങ്കിലും ക്വാറന്റീനിൽ ആയതിനാൽ 3–ാം ടെസ്റ്റിലേ കളിക്കാനാവൂ.അതിനിടെ, ക്രിക്കറ്റിലും വലുതായി കുടുംബകാര്യങ്ങളെ കാണുന്നതിനു വിരാട് കോലി അഭിനന്ദനം അർഹിക്കുന്നതായി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് അഭിപ്രായപ്പെട്ടു.

English Summary: Virat Kohli returned to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com