ADVERTISEMENT

അഹമ്മദാബാദ് ∙ 2022 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റി‍ൽ 10 ടീമുകളെ ഉൾപ്പെടുത്താൻ ബിസിസിഐ വാർഷിക യോഗം തീരുമാനിച്ചു. നിലവിൽ 8 ടീമുകളാണ് ഐപിഎലിലുള്ളത്. അദാനി ഗ്രൂപ്പ്, ആർപി – സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് എന്നിവ പുതിയ ടീമുകളെ ഇറക്കാൻ രംഗത്തുണ്ട്. പുതിയ ടീമുകളെ എങ്ങനെ തിരഞ്ഞെടുക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഐപിഎൽ ഭരണസമിതി പിന്നീട് അന്തിമ തീരുമാനമെടുക്കും. 

വാർഷിക യോഗത്തിലെ മറ്റു തീരുമാനങ്ങൾ

കോവിഡ് മൂലം ആഭ്യന്തര സീസൺ മുടങ്ങിയതിനാൽ 

പ്രതിസന്ധിയിലായ താരങ്ങൾക്കു തക്ക പ്രതിഫലം നൽകും. 

ബിസിസിഐ അംപയർമാരുടെയും സ്കോറർമാരുടെയും 

വിരമിക്കൽ പ്രായം 55ൽനിന്ന് 60 ആക്കി. 

അടുത്ത വർഷം ഇന്ത്യ വേദിയൊരുക്കുന്ന ട്വന്റി20 ലോകകപ്പിനു  

നികുതി ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 

  നികുതി ഒഴിവാക്കി കിട്ടിയില്ലെങ്കിൽ ബിസിസിഐ വരുമാനത്തിൽ 904 കോടി രൂപയുടെ കുറവുണ്ടാകും. 

2018ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ ക്രിക്കറ്റ് (ട്വന്റി20) മത്സരയിനമായി ഉൾപ്പെടുത്താനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നീക്കത്തിനു ബിസിസിഐ പിന്തുണ പ്രഖ്യാപിച്ചു. 

അബി കുരുവിള സിലക്‌ഷൻ കമ്മിറ്റിയിൽ 

മുൻ പേസർ ചേതൻ ശർമയെ ചെയർമാനാക്കി ദേശീയ സിലക്‌ഷൻ കമ്മിറ്റി ബിസിസിഐ പുനഃസംഘടിപ്പിച്ചു. മലയാളിയും മുൻ ഇന്ത്യൻ താരവുമായ അബി കുരുവിള, ദേബാശിഷ് മൊഹന്തി എന്നിവരാണു കമ്മിറ്റിയിലെ പുതിയ അംഗങ്ങൾ. സുനിൽ ജോഷി, ഹർവീന്ദർ സിങ് എന്നിവർ തുടരും. 

English Summary: BCCI Clears 10-Team IPL From 2022, Backs Cricket's Inclusion In Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com