ADVERTISEMENT

കൊൽക്കത്ത ∙ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ഇളയ സഹോദരൻ മുഹമ്മദ് കൈഫ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബംഗാൾ ക്രിക്കറ്റ് ടീമിൽ. വെറ്ററൻ താരം അനുസ്തൂപ് മജുംദാർ നയിക്കുന്ന ടീമിലാണു ബോളിങ് ഓൾറൗണ്ടറായ കൈഫ് ഇടംപിടിച്ചത്. ഇതാദ്യമായാണു കൈഫ് സീനിയർ ടീമിൽ സ്ഥാനം നേടുന്നത്.

ഷമിയെപ്പോലെ പേസ് ബോളറാണു കൈഫും. ബാറ്റിങ്ങിലും മോശമല്ല. നിലവിൽ ബംഗാളിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളാണ് ഇരുപത്തിനാലുകാരനായ കൈഫ്. കഴിഞ്ഞ സീസണിൽ ബംഗാൾ അണ്ടർ 23 ടീമിനായി കളിച്ചിരുന്നു. ഉത്തർപ്രദേശിലാണു ജനിച്ചതെങ്കിലും ഷമി ബംഗാളിനായാണു കളിച്ചിരുന്നത്. കൈഫും അതേ പാതയിലാണ്.

ഉത്തർപ്രദേശ് ടീമിലേക്കുള്ള ട്രയൽസിൽ തഴയപ്പെട്ടപ്പോഴാണു പരിശീലകന്റെ നിർദേശപ്രകാരം ഷമി ബംഗാളിലേക്കു മാറിയത്. പിന്നീടു കൊൽക്കത്തയിലെ വിവിധ ക്ലബ്ബുകളിലൂടെ കളിച്ചാണ് ഇന്ത്യൻ ടീമിലേക്കുവരെ എത്തിയത്. തമിഴ്നാട്, ജാർഖണ്ഡ്, ഒഡീഷ, അസം, ഹൈദരാബാദ് ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലാണു ബംഗാൾ. ഈ മാസം പത്തിനാണു ടൂർണമെന്റ് തുടങ്ങുന്നത്.

English Summary: Mohammed Shami’s Brother Mohammed Kaif Included In Bengal Squad For Syed Mushtaq Ali T20 Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com