sections
MORE

വിരാട് കോലിക്കും അനുഷ്കയ്ക്കും പെൺകുഞ്ഞ്; സന്തോഷം പങ്കുവച്ച് കോലി

Virat-Kohli-Anushka-Sharma
SHARE

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലി തന്നെയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ പര്യടനത്തിനിടയ്ക്ക് വച്ച് കോലി നാട്ടിലേക്ക് മടങ്ങിയിരുന്നു.

‘ഇന്ന് ഉച്ചകഴിഞ്ഞ് ഞങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന വിവരം ഏറ്റവും സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാവരുടെയും പ്രാർഥനങ്ങൾക്കും സ്നേഹത്തിനും ആശംസകൾക്കും നന്ദി. അനുഷ്കയും കുഞ്ഞും സുഖമായിരിക്കുന്നു. ജീവിതത്തിലെ ഈ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുമ്പോൾ വലിയ സന്തോഷം. ഈ അവസരത്തിൽ ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു. ഇഷ്ടത്തോടെ, വിരാട്’ – കോലി ട്വിറ്ററിൽ കുറിച്ചു.

2017 ഡിസംബർ 11ന് ഇറ്റലിയിൽ വച്ചാണ് വിരാട് കോലിയും അനുഷ്ക ശർമയും വിവാഹിതരായത്. 2020 ഓഗസ്റ്റിൽ കുഞ്ഞു ജനിക്കാൻ പോകുന്ന വിവരം ഇരുവരും പരസ്യമാക്കി. ‘ഞങ്ങളിനി മൂന്ന്, 2021 ജനുവരിയിൽ വരും’ എന്ന അടിക്കുറിപ്പോടെ, ഗർഭിണിയായ അനുഷ്കയെ കോലി ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചാണ് മാതാപിതാക്കളാകാൻ പോകുന്ന സന്തോഷം ഇരുവരും പങ്കുവച്ചത്.

English Summary: Anushka Sharma, Virat Kohli Blessed with a Baby Girl

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA