ADVERTISEMENT

മുംബൈ∙ ഏഴു വർഷത്തിന് ശേഷം ക്രിക്കറ്റിലേക്കു തിരികെയെത്തിയിരിക്കുകയാണ് ശ്രീശാന്ത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരള ടീമിനായി താരം രണ്ടു മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ക്രിക്കറ്റിലേക്ക് ശ്രീശാന്ത് കൈപിടിച്ചു നടത്തിയ സഞ്ജു സാംസണാണ് ഇപ്പോൾ കേരള ടീമിന്റെ ക്യാപ്റ്റൻ. ഗ്രൗണ്ടിൽ എതിരാളികളെ വിറപ്പിച്ചും ബോളർമാർക്ക് ഉപദേശങ്ങൾ നൽകിയും കേരള ടീമിന്റെ നിർണായക സാന്നിധ്യമാണ് ശ്രീശാന്ത്. ക്രിക്കറ്റിലെ തിരിച്ചുവരവിൽ 369 എന്ന മൂന്നക്ക നമ്പരുള്ള ജഴ്സിയാണ് ശ്രീ അണിയുന്നത്.

മുൻപ് 36–ാം നമ്പർ ജഴ്സിയാണ് ശ്രീശാന്ത് ധരിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജഴ്സിയിലെ ഈ നമ്പർ മാറ്റത്തെക്കുറിച്ച് ശ്രീശാന്ത് വെളിപ്പെടുത്തി. മകൾ ശ്രീസാൻവിക‌ മേയ് 9–ാം തീയതിയാണു ജനിച്ചത്. കൂടാതെ ഭാര്യ ഭുവനേശ്വരി കുമാരിയെ വീട്ടിൽ വിളിക്കുന്നത് നയൻ എന്നാണ്. അതുകൊണ്ടാണ് 36 ന്റെ കൂടെ 9 ഉം ചേർത്തത്– ശ്രീശാന്ത് പ്രതികരിച്ചു. രാജ്യത്തിന് വേണ്ടി കളിക്കാൻ സാധിക്കുന്നതു തീർത്തും വ്യത്യസ്തമായൊരു അനുഭവമാണെന്നും ശ്രീശാന്ത് പറഞ്ഞു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലേക്കു തിരികെയെത്തുകയെന്നതാണ് അടുത്ത ലക്ഷ്യം.

കേരളത്തിനായി രഞ്ജി ട്രോഫിയും ഇറാനി ട്രോഫിയും ജയിക്കണം. ഇന്ത്യയ്ക്കായി ഒരിക്കൽ കൂടി കളിക്കാൻ സാധിച്ചാൽ അതു മഹത്തായ കാര്യമായിരിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി. അടുത്ത ഐപിഎല്ലിൽ ഏതെങ്കിലും ടീമിൽ കളിക്കാമെന്നും 37 വയസ്സുകാരനായ ശ്രീശാന്ത് ആഗ്രഹിക്കുന്നു. 2013ൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന സമയത്താണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തിൽ അറസ്റ്റിലാകുന്നത്. ശ്രീശാന്തിനു പുറമേ അജിത് ചാണ്ടില, അങ്കിത് ചവാൻ എന്നിവരും പിടിയിലായി. തുടർന്ന് ഏഴു വർഷത്തെ വിലക്കിനു ശേഷമാണ് കുറ്റവിമുക്തനായി ശ്രീ ക്രിക്കറ്റിലേക്കു തിരികെയെത്തിയത്.

English Summary: Sreesanth reveals why he sports 369 as his new jersey number

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com