ഗോൾ ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ ജോ റൂട്ടിന്റെ ഇരട്ട സെഞ്ചുറിയിൽ (228) ഇംഗ്ലണ്ടിനു വൻ സ്കോർ. 3–ാം ദിനം 421 റൺസിനു പുറത്തായ സന്ദർശകർ 286 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. 2–ാം ഇന്നിങ്സ് തുടങ്ങിയ ആതിഥേയർ ലാഹിരു തിരിമന്നെയുടെ (പുറത്താകാതെ 76) മികവിൽ 2ന് 156ലെത്തി. ഇംഗ്ലണ്ടിന് 130 റൺസ് പിന്നിലാണു ലങ്ക ഇപ്പോഴും. സ്കോർ: ശ്രീലങ്ക 135, 2ന് 156. ഇംഗ്ലണ്ട് 421.
Content Highlights: Double century for Joe Root