ADVERTISEMENT

‘എക്കാലവും എന്റെ ഹൃദയത്തോടു ചേർന്നുനിൽക്കുന്ന ടീമാണു രാജസ്ഥാൻ റോയൽസ്. റോയൽസിൽ രാഹുൽ ദ്രാവിഡ്, ഷെയ്ൻ വാട്സൻ, അജിൻക്യ രഹാനെ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവർക്കൊപ്പം കളിക്കാനും അവരിൽനിന്നു പഠിക്കാനും കഴിഞ്ഞതു ഭാഗ്യമായി കാണുന്നു. ക്യാപ്റ്റനെന്ന നിലയിൽ ടീമിനൊപ്പമുള്ള പുതിയ വെല്ലുവിളിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു’– രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി തന്നെ പ്രഖ്യാപിച്ചതിനു പിന്നാലെ സഞ്ജു സാംസണിന്റെ പ്രതികരണമിങ്ങനെ. 

അദ്ഭുതകരമല്ലെങ്കിലും അപ്രതീക്ഷിതമാണ് ഈ നീക്കം. ഓസീസ് മുൻ ക്യാപ്റ്റൻ കൂടിയായ സ്റ്റീവ് സ്മിത്തിന്റെ ടീമിലെ ഭാവി അനുസരിച്ചായിരിക്കും സഞ്ജുവിന്റെ നിയോഗമെന്നു നേരത്തേ വ്യക്തമായതാണ്. ഒടുവിൽ റോയൽസ് മാനേജ്മെന്റ് സ്മിത്തുമായി കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെ സഞ്ജുവിനു വഴിയൊരുങ്ങി. ടീം ഡയറക്ടറായി ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയെയും രാജസ്ഥാൻ നിയമിച്ചു. 

രാജസ്ഥാൻ ടീമിൽ ഏറ്റവും പരിചയസമ്പത്തുള്ള താരങ്ങളിലൊരാളാണു സഞ്ജു. കഴിഞ്ഞ ഐപിഎലിൽ റോയൽസ് അവസാന സ്ഥാനത്തായെങ്കിലും ആദ്യ മത്സരങ്ങളിൽ സഞ്ജുവിന്റെ പ്രകടനം ഉജ്വലമായിരുന്നു. ചെന്നൈയ്ക്കെതിരെയും പഞ്ചാബിനെതിരെയും വെടിക്കെട്ട് അർധ സെഞ്ചുറികൾ നേടിയ സഞ്ജു ആ മത്സരങ്ങളിൽ മാൻ ഓഫ് ദ് മാച്ച് ആയി. 14 മത്സരങ്ങളിൽ 375 റൺസെടുത്ത സഞ്ജുവായിരുന്നു രാജസ്ഥാന്റെ ടോപ് സ്കോറർ. സഞ്ജു ക്യാപ്റ്റനാകുന്നതോടെ കൂടുതൽ മലയാളിതാരങ്ങൾക്കു ടീമിൽ ഇടം ലഭിച്ചേക്കും. 

English Summary: Sanju Samson first malayali to become ipl team captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com